പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair
മാഷേ നിങ്ങൾ മാത്രമല്ല ആരും കരളിൽ തട്ടിയ നോവും, നോട്ടവും മറക്കില്ല ഈ മനോഹര തൂലികയും സന്തോഷം മാത്രം
ReplyDeleteതാങ്കൾ വരുന്നുണ്ട്, എന്നു കാത്തിരിക്കുമ്പോളാണ് ഒരു വരി മനസ്സിലേക്കെത്തി നോക്കിയത് . അതാണിങ്ങനെയായത്. താങ്കളുടെ ചൊല്ലലിൽ ഞാനന്തം വിട്ടു... താങ്കളാണ് കവി, എഴുതാനും ചൊല്ലാനുമറിയാവുന്ന സഹൃദയനും കൂടിയായ കവി.
Deleteകവിത
ReplyDeleteഹൃദയാവർജകം
മറക്കുന്നതെങ്ങനെ
കവിതയായ്
തിരക്ഖുള്ളിൽ
ചേക്കേറിയാൽ
എന്ന വാക്ക് പോലെ
മറക്കാനൊക്കില്ലല്ലോ
കവേ
വരികളേയും
വഴികളേയും
അഭിനന്ദനങ്ങൾ മാഷേ
നാസറുദീൻ സർ, വായിക്കുകയും കമൻറുകയും ചെയ്യുന്ന പുതിയൊരു സക്രിയ കൂട്ടായ്മ രൂപപ്പെടുകയാണെങ്കിൽ എങ്ങനെ മറക്കം.
ReplyDeleteവളരെക്കറച്ചു പേർ മതി. പരസ്പരം വായിക്കുകയും എടുത്തുപറയത്തക്ക ചിലതെങ്കിലും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു വായനാ രീതി വളർത്തിയെടുക്കേണ്ടതുണ്ട്. നമ്മൾ ആ ദിശയിലേക്കാണ് യാത്ര ചെയ്യുന്നത് സന്തോഷം.
ഒന്നു ചൊല്ലിക്കേൾപ്പിക്കാമോ
Ishtapettu😁
ReplyDelete