Views:
"എങ്ങനെ ഞാൻ മറക്കും ?" നി-
ന്നോർമ്മകളെൻ കവിതയായ്
തിങ്ങിയുളളിൽ ചേക്കേറുന്ന
തിരക്കിടയിൽ.
ചെമ്പട്ടു നീ, യാകാശം നീ,
കുലീനമാ,മമ്പാടിയും
അൻപിയന്നു ചുരത്തുമീ
നീലാംബരിയും.
കണ്ടുവെന്നാൽ കാണാത്തപോൽ
മുഖമൊന്നു തിരിക്കുമ്പോൾ
ഉണ്ടു താരക്കണ്ണിൽ മിന്നും
ചിരിത്തിളക്കം.
5 comments:
മാഷേ നിങ്ങൾ മാത്രമല്ല ആരും കരളിൽ തട്ടിയ നോവും, നോട്ടവും മറക്കില്ല ഈ മനോഹര തൂലികയും സന്തോഷം മാത്രം
കവിത
ഹൃദയാവർജകം
മറക്കുന്നതെങ്ങനെ
കവിതയായ്
തിരക്ഖുള്ളിൽ
ചേക്കേറിയാൽ
എന്ന വാക്ക് പോലെ
മറക്കാനൊക്കില്ലല്ലോ
കവേ
വരികളേയും
വഴികളേയും
അഭിനന്ദനങ്ങൾ മാഷേ
താങ്കൾ വരുന്നുണ്ട്, എന്നു കാത്തിരിക്കുമ്പോളാണ് ഒരു വരി മനസ്സിലേക്കെത്തി നോക്കിയത് . അതാണിങ്ങനെയായത്. താങ്കളുടെ ചൊല്ലലിൽ ഞാനന്തം വിട്ടു... താങ്കളാണ് കവി, എഴുതാനും ചൊല്ലാനുമറിയാവുന്ന സഹൃദയനും കൂടിയായ കവി.
നാസറുദീൻ സർ, വായിക്കുകയും കമൻറുകയും ചെയ്യുന്ന പുതിയൊരു സക്രിയ കൂട്ടായ്മ രൂപപ്പെടുകയാണെങ്കിൽ എങ്ങനെ മറക്കം.
വളരെക്കറച്ചു പേർ മതി. പരസ്പരം വായിക്കുകയും എടുത്തുപറയത്തക്ക ചിലതെങ്കിലും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു വായനാ രീതി വളർത്തിയെടുക്കേണ്ടതുണ്ട്. നമ്മൾ ആ ദിശയിലേക്കാണ് യാത്ര ചെയ്യുന്നത് സന്തോഷം.
ഒന്നു ചൊല്ലിക്കേൾപ്പിക്കാമോ
Ishtapettu😁
Post a Comment