Skip to main content

Raji Chandrasekhar :: എങ്ങനെ ഞാൻ മറക്കും


"എങ്ങനെ ഞാൻ മറക്കും ?" നി-
       ന്നോർമ്മകളെൻ കവിതയായ്
തിങ്ങിയുളളിൽ ചേക്കേറുന്ന
       തിരക്കിടയിൽ.

ചെമ്പട്ടു നീ, യാകാശം നീ,
       കുലീനമാ,മമ്പാടിയും
അൻപിയന്നു ചുരത്തുമീ
       നീലാംബരിയും.

കണ്ടുവെന്നാൽ കാണാത്തപോൽ
       മുഖമൊന്നു തിരിക്കുമ്പോൾ
ഉണ്ടു താരക്കണ്ണിൽ മിന്നും
       ചിരിത്തിളക്കം.






Comments

  1. മാഷേ നിങ്ങൾ മാത്രമല്ല ആരും കരളിൽ തട്ടിയ നോവും, നോട്ടവും മറക്കില്ല ഈ മനോഹര തൂലികയും സന്തോഷം മാത്രം

    ReplyDelete
    Replies
    1. താങ്കൾ വരുന്നുണ്ട്, എന്നു കാത്തിരിക്കുമ്പോളാണ് ഒരു വരി മനസ്സിലേക്കെത്തി നോക്കിയത് . അതാണിങ്ങനെയായത്. താങ്കളുടെ ചൊല്ലലിൽ ഞാനന്തം വിട്ടു... താങ്കളാണ് കവി, എഴുതാനും ചൊല്ലാനുമറിയാവുന്ന സഹൃദയനും കൂടിയായ കവി.

      Delete
  2. കവിത
    ഹൃദയാവർജകം
    മറക്കുന്നതെങ്ങനെ
    കവിതയായ്
    തിരക്ഖുള്ളിൽ
    ചേക്കേറിയാൽ
    എന്ന വാക്ക് പോലെ
    മറക്കാനൊക്കില്ലല്ലോ
    കവേ

    വരികളേയും
    വഴികളേയും

    അഭിനന്ദനങ്ങൾ മാഷേ

    ReplyDelete
  3. നാസറുദീൻ സർ, വായിക്കുകയും കമൻറുകയും ചെയ്യുന്ന പുതിയൊരു സക്രിയ കൂട്ടായ്മ രൂപപ്പെടുകയാണെങ്കിൽ എങ്ങനെ മറക്കം.

    വളരെക്കറച്ചു പേർ മതി. പരസ്പരം വായിക്കുകയും എടുത്തുപറയത്തക്ക ചിലതെങ്കിലും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു വായനാ രീതി വളർത്തിയെടുക്കേണ്ടതുണ്ട്. നമ്മൾ ആ ദിശയിലേക്കാണ് യാത്ര ചെയ്യുന്നത് സന്തോഷം.

    ഒന്നു ചൊല്ലിക്കേൾപ്പിക്കാമോ

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

ചുറ്റിക

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan