Raji Chandrasekhar :: കരയുവാന്‍ പാടില്ല, കവിയാണ്...

Views:


കവി, ഞാനുറങ്ങാന്‍ കാത്തിരുന്നോ, എന്‍റെ
കനവുകള്‍ കട്ടെടുത്തോടി മാറാന്‍. കവിതകള്‍ കത്തും കനല്‍പ്പാടമാകെ, നിന്‍ കപടത, മാലിന്യമിട്ടുമൂടാന്‍. അരികില്‍ നിന്നൊളിമിഴിയേറിപ്പറന്നവര്‍ തിരികെയിച്ചില്ലയിലെത്തിടേണ്ട. പിരിഞ്ഞഴിയുമിഴകളങ്ങൊഴിയട്ടെ 'പ്രണയമായ്' പരിഭവമില്ല, പരാതിയില്ല.

കരയുവാന്‍ പാടില്ല, കവിയാണ്, കദനത്തിന്‍- തിരികള്‍ നി,ന്നെരിയണം കരളിനുള്ളില്‍, തിരയാര്‍ത്തു വെട്ടം തുളുമ്പുന്ന വാക്കുകള്‍ കരമേകു,മാശ്വാസതീരമാകാന്‍.








2 comments:

Ruksana said...

ഇഷ്ടം വരികള്

Unknown said...

നന്നായിട്ടുണ്ട് മാഷേ...
ഭാവുകങ്ങൾ ..
- അമീർകണ്ടൽ