Raji Chandrasekhar :: ഗാലറി

Views:

വിചിത്ര ശില്പചാതുരി
വിളങ്ങിടുന്ന 'ഗാലറി'-
വിരുന്നെനിക്കൊരുക്കി, നീ
വിളമ്പു, കാഴ്ചയുണ്ണുവാൻ.

വിലോല രാഗ വൈഭവം
വിതച്ചു കൊയ്തു കൂട്ടിടും
വിശേഷ ഭംഗി ചേർന്നൊരു
വിശാല ശ്യാമ സാഗരം.

വിടർന്നഹസ്സുരാത്രികൾ
വിരിച്ചു രത്നകംബളം,
വികാരമഗ്നിജ്വാലകൾ,
വരൂ, ദഹിച്ചടങ്ങുവാൻ.





No comments: