അലഞ്ഞതത്രയും
അർത്ഥങ്ങൾ തേടി
പൊലിഞ്ഞ ജീവിതം
ഓർത്തില്ല
അർത്ഥത്തിന്റെ അർത്ഥം
വ്യർത്ഥമെന്നറിഞ്ഞപ്പോൾ
കെട്ടിയതൊക്കെയും
വിഡ്ഢിവേഷം.
ഒലീവില ഒടിച്ച
കഴുക കൊക്ക്,
കന്യാഛേദത്തിന്റെ
കാമത്തുരുത്ത്,
കരുത്തു കൊണ്ട്
കണ്ണീർ ധാനം
വസന്തത്തെ ഹിമത്തിൽ
കെട്ടിത്താഴ്ത്തി.
കണ്ണിന്റെ മുനയാൽ
സ്തനത്തെ കീറി മുറിച്ചു
സ്തന്യമില്ലാത്ത കുഞ്ഞ്
വിശപ്പിന്റെ വെയിലിൽ
പിടഞ്ഞു മരിച്ചു.
അർത്ഥത്തിന്റെ ആന
തുമ്പി കുലുക്കി തുള്ളി
വരുന്നു.
കൈവെള്ളയിലെ
വെട്ടപ്പെട്ട ആയുസ്സുരേഖ
അസുര ദംഷ്ട്രയായ്
ഉയർന്നു നിൽക്കുന്നു.
അർത്ഥത്തിന്റെ അവസാനത്തെ
അർത്ഥവും
ജീവിത പുസ്തകം കാട്ടി തന്നു.
ഞാൻ രക്ഷിച്ചവർ
ഇനിയെന്റെ ശിക്ഷകർ
എന്റെ ധനം എന്റെ ശത്രു
വരുമ്പോൾ നീയൊന്നും
കൊണ്ടു വന്നിട്ടില്ലെന്ന്
അവസാനത്തെ ഒരിറ്റ് ജലം
--- Raju.Kanhirangad

നല്ല രചന
ReplyDeleteENNU PARANJAL POARA...
Deleteനന്നായിട്ടുണ്ട്.... ഇഷ്ടം
ReplyDeletekollaam ishtam
ReplyDeletecomment cheyyunnavar peru koodi parayuka.
ReplyDelete----- Editor