Amithrajith :: കടലോളം ദൂരം...|

Views:



കടലോളം ദൂരം...|

മുപ്പതു സംവത്സരങ്ങൾ,
തമ്മിലൊന്ന് കാണാതെ
അകന്നകന്നു പോയി
നമ്മളിലൂടെ ആ കാലങ്ങൾ.

ബഷീറിന്‍റെ മതിലുകൾ പോലെ
ചുമരിനപ്പുറവുമിപ്പുറവും നിന്നു
സംസാരിക്കാനായെങ്കിൽ,
എന്നു നീയാഗ്രഹിച്ചിരുന്നു,
എന്നോർമ്മ.

നമുക്കിടയിൽ,
കടലോളം
ദൂരമുണ്ടായിരുന്നു മുൻപ്.

ഒരു ഹൃദയത്തിൽ നിന്നും
മറുഹൃദയത്തിലേക്ക്,
സ്നേഹനൂലിഴയുടെ നേർത്ത
അകലം മാത്രം, ഇപ്പോൾ.





No comments: