Amithrajith :: നിറഭേദങ്ങൾ

Views:


നിറഭേദങ്ങൾ

പ്രണയമേ !
നിന്റെ നിറമേതാണ്
എനിക്ക് ഒരസ്വാദനത്തിന്
നീ പറഞ്ഞ് ഉതിര്‍ക്കുമോ

അവളുടെ ചുണ്ടിൽ
വിടർന്ന പനിനീർപ്പൂവിന്‍റെ
ഇതളറിഞ്ഞ നിറമോ
അതൊന്നുമല്ലാത്ത
അവന്‍റെ കാമത്തിന്‍റെ
നിയന്ത്രണമില്ലാത്ത
കടുത്ത നീല വർണ്ണമോ ?

വിരഹമേ !
നിന്‍റെ നിറവുമേതാണ്
കൊഴിഞ്ഞു വീണതാം
ഇലഞ്ഞി പൂവിന്‍റെ,
മണ്ണിന്‍റെ നിറമേതുമല്ലാതെ
ധൂളിയായ്, കാറ്റത്തു പറക്കുമാ
അപ്പൂപ്പൻ താടിയുടെ വിളർപ്പോ ?

മരണമേ !
നിനക്കാരു തന്നൂ,
ഈ നിറവും പതപതപ്പും
കുഞ്ഞിന്‍റെ ചുണ്ടിലെ
പാൽപ്പതയുടെ,
നനുത്ത മേൽക്കുപ്പായവും.





No comments: