Views:
പൂവിനുവേണ്ടി മാത്രം
നാട്ടിൻ പുറങ്ങളിൽ
പഴയ കാലത്ത്,
പറമ്പുകൾ,
അതിർത്തികൾ,
കാത്തു സൂക്ഷിക്കയും
മതിലുകളുയർന്ന
പുതിയ കാലത്ത്,
ചട്ടി, ചാക്കുകളിലേക്കും
ചേക്കേറിയവൾ,
പരോപകാരിയും,
സ്നേഹിതയുമാണെൻ
ചെമ്പരത്തി.
വേരും ഇലകളും പൂവും
മനുഷ്യനന്മക്ക് വേണ്ടി
ഉപയോഗിച്ചിരുന്നോരു കാലം.
ഇപ്പോൾ, പൂവിനുവേണ്ടി മാത്രം
ചെമ്പരത്തി നട്ടുവളർത്തുന്നു.
No comments:
Post a Comment