Views:
സ്തംഭനം
ഇത്തിരിയുള്ളോരു
മനസ്സിന്നകത്ത്
ഒത്തിരിയൊത്തിരി
മോഹമുണ്ട്
ഒരായിരം മോഹങ്ങൾ
പേറും മനസ്സിന്
അതിന്നപ്പുറമുടലില്‍
തൂന്നിയ കൂടാരമുണ്ട്
മോഹങ്ങളെത്രയും
കുമിയുന്നുവോ
താങ്ങാനാവത്തത്രയും
വിയര്‍പ്പൊഴുകുന്നുവോ
എങ്കിലെൻ മിത്രങ്ങൾക്ക്
കൂട് വിട്ടകലാൻ നേരമായ്
മോഹങ്ങളനേകം ബാക്കിയാക്കി
മൃതദേഹമെന്ന പേർ മാത്രമായി.
No comments:
Post a Comment