Skip to main content

Amithrajith :: ശരത്കാലം



ശരത്കാലം

ഏകാന്തതയുടെ,
തടവറയിൽ ഞാന്‍
തിരികെ എത്തി
ഹൃദയത്തിന്റെ,
അറകളില്‍ ഞാന്‍
എവിടെയോ ഒളിപ്പിച്ച
ഓര്‍മക്കുറിപ്പുകള്‍.

ചിതറിക്കിടക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍
പ്രണയമനസ്സു ഞാൻ
തിരഞ്ഞു കൊണ്ടേയിരുന്നു.

ഇലകള്‍ കൊഴിയാന്‍
വെമ്പൽ കൊള്ളുന്ന- യീ
ശരത്കാലരാത്രിയില്‍,
പ്രണയം,
ഒരു തൂവലായ് കൊഴിഞ്ഞ്
ചാരങ്ങളിലേക്ക്, ഒരു നേര്‍ത്ത
കുളിരായ് അലിഞ്ഞു ചേര്‍ന്നു.

ഋതുക്കള്‍,
വരവറിയിച്ചു കൊണ്ടേയിരുന്നു
ഒപ്പമെന്നുടെ പ്രണയവും
പൂക്കാന്‍ കൊതിച്ചിരുന്നു
വഴിതെറ്റി വന്നൊരു
തുലാവര്‍ഷം,
ചില്ലകള്‍ വെട്ടി കടന്നുപോയി
ചില്ലയില്‍ കൊരുത്ത പ്രണയം
അപ്പോഴും,
പൂക്കാന്‍ കൊതിച്ചു കിടന്നിരുന്നു.


Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A