Skip to main content

Anu P Nair :: ഒരു അവാർഡ്‌ കിട്ടി !!



ഒരു അവാർഡ്‌ കിട്ടി !!

പ്രിയപ്പെട്ട പത്രാധിപരെ,

അല്ല ഈ ഓൺ ലൈൻ മാസികേടെ എഡിറ്ററെ പത്രാധിപർ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ സാർ. വിവരമുള്ള ആരോടെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും പിന്നെ സംസാരിക്കാം. ഈ കത്ത് ഒരു സംശയം തീർക്കാനാണ്. സംശയമല്ല, താങ്കളുടെ ഒരു ഉപദേശമാണ് എനിക്ക് വേണ്ടത്. പ്രശ്നം ഇതാണ്...

- ഈ ഫേസ്ബുക്ക്, വാട്സ് ആപ്പ് ഇമ്മാതിരി കുന്തങ്ങളൊക്കെ ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത് . ?

ഇപ്പോ എന്ത് പറ്റീന്നല്ലേ താങ്കൾ ആലോചിക്കുന്നത്. എനിക്ക് ഈ മാസം മൂന്നാം തീയതി ഒരു അവാർഡ് കിട്ടി. ഇച്ചിരി മുന്തിയ അവാർഡാ. (അതു കൊണ്ട് കുട്ടപ്പൻ സഖാവിനോട് പോലും പറഞ്ഞില്ല. ചിലവ് ചോദിക്കും !!) .

അതീ പിന്നെയാ ഇങ്ങനെ ഒരു ചിന്ത. ഈ FB, വാട്സ് ആപ്പ്, ഓഫ് ലൈനിലും ഓൺ ലൈനിലും ഉള്ള എഴുത്ത് ഇതൊക്കെ അങ്ങ് നിർത്തിയാലോ .

2015 ലാണ് ആദ്യമായി ഒരു സ്മാർട് ഫോൺ വാങ്ങുന്നത്. FB യും വാട്സ് ആപ്പും തുടങ്ങിയതും അപ്പോൾ മുതൽ. കുറേ സാഹിത്യകാരൻമാരെ പരിചയപ്പെട്ടു. ചെറുകിട പ്രസിദ്ധീകരണങ്ങളിൽ വന്ന എന്‍റെ കഥകൾ ആൾക്കാർ കണ്ടതും FB യിൽ കൂടെ തന്നെ. എനിക്ക് പുസ്തക കുറിപ്പുകൾ ഇടാനും സാധിച്ചു.
വർക്കലയിലെ ചില സാഹിത്യ ചർച്ചാവേദികളിൽ പുസ്തക നിരൂപണം നടത്തുന്നതിനെക്കാൾ നല്ലത് FB യിൽ പുസ്തക കുറിപ്പ് ഇടുന്നതാണെന്ന് മനസ്സിലായി. 
സാഹിത്യവുമായി ബന്ധപ്പെട്ട FB ഗ്രൂപ്പുകളും ഏറെ സഹായിച്ചു . മലയാമാസിക.in ൽ എഴുതി തുടങ്ങിയതോട് കൂടി അവർ തരുന്ന ലിങ്കുകളും ഇട്ടു . വാട്സ് ആപ് ബ്രോഡ്കാസ്റ്റ് വഴി എന്‍റെ കോൺടാക്ടിലുള്ള നൂറോളം പേർക്ക് ലിങ്ക് പോകുന്നുണ്ട് . ഓൺലൈനായും ഓഫ് ലൈനായും ആളുകൾ പ്രതികരണം അറിയിക്കുന്നു.

അപ്പോ ഒരു സന്തോഷം. നാലു പേർ അറിയുന്നുണ്ടല്ലോ. ഞാൻ പഠിപ്പിച്ച 2 സ്കൂളുകളിലും ആയിരത്തിൽ പുറത്ത് കുട്ടികളുണ്ട്. കിളിമാനൂർ ഗവ HടS ൽ മാത്രമുണ്ട് 3000 കുട്ടികൾ . പഠിപ്പിക്കാൻ പോണേന്റേം ഒരു സന്തോഷം നാലുപേർ നമ്മളെ തിരിച്ചറിയുമല്ലോ എന്നത് തന്നെ .

അങ്ങനെയിരിക്കെയാണ് സാർ ഈ അവാർഡ് എന്നെ തേടി വന്നത്. ഇനി എഴുത്തോ പഠിപ്പീരോ തുടരേണ്ടതുണ്ടോ എന്നാണ് അതിനു ശേഷമുള്ള കൺഫ്യൂഷൻ 

സീൻ ഇതാണ്

പ്രശസ്ത കൗൺസലിങ് വിദഗ്ധനും അധ്യാപകനും എന്‍റെ അഭ്യുദയകാംക്ഷിയുമായ അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും കൂടി എന്നെ കാണാൻ എന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അദ്ദേഹം മുൻപൊരിക്കൽ വന്നിട്ടുണ്ട്. പക്ഷേ കാട്ടുവിള ജംഗ്ഷൻ എത്തിയപ്പോൾ ഇടത്തോട്ടോ വലത്തോട്ടോ എന്ന് ഒരു സംശയം.

അദ്ദേഹം വണ്ടി സ്ലോ ചെയ്ത്. 
''അനുന്‍റെ വീടേതാ'' എന്ന് അവിടെ നിന്നിരുന്ന ഒരാളോട് ചോദിച്ചു .

അപ്പോഴാണ് അയാൾ എനിക്കാ ഭാരിച്ച അവാർഡ് തന്നത് . അതും എന്‍റെ അപ്പുപ്പൻ കെട്ടിയ എന്‍റെ മാമൻ നടത്തുന്ന കടയുടെ വരാന്തയിൽ നിന്ന്

''അനുവോ അങ്ങനൊരാൾ ഈ സ്ഥലത്തില്ലല്ലോ ?'
പകച്ചുപോയി, ഞാനല്ല ചോദിച്ച ആൾ . 

പറഞ്ഞ കരയോഗം വിഴുങ്ങിയെ എനിക്ക് മനസ്സിലായി. അത് പറയാനല്ല ഈ കുറിപ്പ്.

സാർ ഒന്നു പറഞ്ഞു താ. ഇനി ഞാൻ എഴുതണോ, ഫേസ് ബുക്ക്, വാട്സ് ആപ് ഉപയോഗിക്കണോ, പഠിപ്പിക്കണോ ? ഒരൊറ്റ അവാർഡ് കൊണ്ട് ഒന്നിനും വിലയില്ലാതായില്ലേ ?

''നാട്ടിലിറങ്ങി ആളുകളോട് സംസാരിക്കണമെടാ '' എന്നാണ് താങ്കൾ പറയാൻ പോകുന്നതെങ്കിൽ ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത താങ്കൾ കണ്ടു കാണില്ല.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. എല്ലാവനും സ്മാർട്ട് ഫോണുണ്ട്. 24 മണിക്കൂറും എല്ലാവനും FB യിലുമാണ്.

അപ്പോൾ ഞാൻ ആരെന്നും എന്തെന്നും അവാർഡ് തന്ന കരയോഗം വിഴുങ്ങിയും അറിയുന്നുണ്ട്. പക്ഷേ അംഗീകരിക്കാനൊരു മടി.

സാർ ദയവായി പറയൂ. ഇനി ഞാൻ എഴുതീം പഠിപ്പിച്ചും ഫേസ് ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റിട്ടും സമയം കളയണോ ? 

സ്നേഹപൂർവ്വം
അനു പി 
ഫ്രം ഫോറസ്റ്റ് വിള ....😀


--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
-11-2019

Comments

  1. കലക്കി , എഴുത്ത് തടരൂ
    ഇത്തരം കരിങ്കാലികൾ മണ്ണ് തിന്നുമ്പോഴും
    അനുസാറിൻെറ എഴുത്ത് വിളഞ്ഞു നിൽക്കും
    തീർച്ച

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan