Views:
K S Ratheesh |
''കരയാതിരിക്കാൻ കഥ പറയുന്ന കുട്ടി''
ഭാഷകൊണ്ടും നിലപാടുകൾകൊണ്ടും ശ്രദ്ധേയനായ ചെറുകഥാകൃത്താണ് കെ എസ് രതീഷ്. പാറ്റേൺലോക്ക്, ഞാവൽ ത്വലാക്ക്, ബർശല് തുടങ്ങിയ അദ്ദേഹത്തിന്‍റെ കഥാസമാഹാരങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു . ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഈ എഴുത്തുകാരൻ നിറ സാന്നിധ്യമാണ്. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ കബ്രാളും കാശിനെട്ടും പ്രകാശനം ചെയ്യാൻ കശുവണ്ടി തൊഴിലാളിയെയാണ് അദ്ദേഹം തേടുന്നത് . തൊഴിലാളി എഴുത്തുകാരനെക്കാൾ മുകളിലാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു .
അധ്യാപനം ,എഴുത്ത് , നിലപാടുകൾ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കുന്നു. കാശിനെട്ടും കബ്രാളും തരുന്ന പ്രതീക്ഷകളെക്കുറിച്ചും .
- കെ എസ് രതീഷ് എന്ന എഴുത്തുകാരനെ ഒന്നു നിർവചിക്കാമോ ?
- താങ്കളുടെ കഥാസമാഹരങ്ങളുടെ പേരുകൾ വ്യത്യസ്തമാണ്. പാറ്റേൺലോക്ക്, ബർശല്. എന്തുകൊണ്ടാണ് ഇത്തരം വ്യത്യസ്തതകൾ ?
പുസ്തത്തിന് ആ പേര് നൽകിയത് ഇതുപോലെ ചോദ്യം ഉണ്ടാകട്ടെ എന്നു കരുതിയാണ്... എങ്കിലേ നിലമ്പൂരും വയനാടും ഉള്ള ചോല നായ്ക്കാരെ നിങ്ങൾ അറിയൂ.. അവരുടെ ഉത്സവമായ ബർശല് എന്തെന്ന് അന്വേഷണം തുടങ്ങു..
- എഴുത്തിലേക്ക് എത്തിയത് എങ്ങനെയാണ് ? ആദ്യ രചനാനുഭവം ഒന്ന് പറയാമോ ?
കരയാൻ തോന്നിയപ്പോൾ കൂട്ടുക്കാരനോട് കഥ പറഞ്ഞ് ശീലിച്ചു... പിന്നെ അതൊക്കെ എഴുതാൻ ശീലിച്ചു... ഇന്ന് അതൊക്കെ എഴുതി പലർക്കും അയയ്ക്കുന്നു. പുസ്തകം ആക്കുന്നു... ഇതൊക്കെ എന്ന് തുടങ്ങി എന്ന് അവസാനം എന്നൊന്നും എനിക്ക് അറിയില്ല...
- അധ്യാപനം, എഴുത്ത് ഇതിൽ ഏതാണ് കൂടുതൽ സംതൃപ്തി നൽകുന്നത് ?
എഴുത്തിനും മുകളിൽ തന്നെ എനിക്ക് അദ്ധ്യാപനം...
- സാമൂഹ്യ മാധ്യമങ്ങളിൽ താങ്കൾ സജീവമാണ്. ചിലപ്പോഴൊക്കെ എടുത്തടിച്ച പോലുള്ള നിലപാടുകൾ താങ്കൾ പ്രകടിപ്പിക്കുന്നു. ഇത് ശത്രുക്കളെ ഉണ്ടാക്കുന്നില്ലേ ?
അതിന്‍റെ പേരിൽ തിരിച്ചടികൾ ഒരുപാട് കിട്ടുന്നുണ്ട്... എന്നാലും എനിക്ക് എന്നെ ചതിക്കാൻ വയ്യ... ഇങ്ങനെ ഉള്ളത്, തോന്നുന്നത് പറയാൻ തന്നെയാണ് ആഗ്രഹം താല്പര്യം.. എഴുത്തുകാർക്ക് അത് വലിയ നഷ്ടം എന്ന് പറയാതെ വയ്യ...
- സമകാലിക കഥകൾ താങ്കൾ സൂക്ഷമമായി പഠിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്. എവിടെ നിൽക്കുന്നു ഇന്നത്തെ ചെറുകഥകൾ. അതിൽ കെ എസ് രതീഷിന്‍റെ സ്ഥാനം എന്താണ് ?
എന്‍റെ ചിന്തയിൽ ഏറ്റവും കരുത്ത് കാട്ടുന്ന സാഹിത്യരൂപം കഥ തന്നെയാണ്...
ഏറ്റവും പുതിയ ചിന്തകളും ശൈലികളും, ഏറ്റവും കൂടുതൽ എഴുത്തുകാരും വരുന്നുണ്ട്... ഇതിൽ ഞാൻ എവിടെ എന്നു ചോദിച്ചാൽ ഇവർക്ക് എല്ലാം മുന്നിൽ ഞാനാണ്... അവരെല്ലാം തിരിഞ്ഞ് നിൽക്കുന്നു.എന്നു മാത്രം...
- ഇന്നത്തെ കഥകൾക്ക് പൊതുവേ നീളം കൂടുതലാണ്. പല കഥകളും നോവലിനോടടുക്കുന്നു. ആ നിലയ്ക്ക് നോവലുകളുടെ ഭാവി എന്താണ് ?
- എന്തുകൊണ്ടാണ് നോവലുകൾ എഴുതാത്തത് ? ഉടനെ പ്രതീക്ഷിക്കാമോ ?
ഉടൻ ഉണ്ടാകുമോ എന്നൊന്നും അറിയില്ല... ഒന്നുരണ്ട് അദ്ധ്യായം കഥയായി അച്ചടിച്ച് വന്നപ്പോൾ മികച്ച പ്രതികരണം ഉണ്ടായി... എന്‍റെ നോവൽ മറ്റാരും സൃഷ്ടിക്കാത്ത ഒരു പുതിയ അനുഭൂതി നൽകണം എന്ന് ആഗ്രഹം ഉണ്ട്...
അതിന്‍റെ വത്മീകവുമായി പോകുന്നു...
- സഹ എഴുത്തുകാരിൽ ആരുടെ രചനയോടാണ് ഏറെ ഇഷ്ടം തോന്നിയിട്ടുള്ളത് ?
കൊതി തോന്നിയ ചില എഴുത്തതുകൾ പറയാം..
അയ്മനം, അജിജേഷ്, അമൽ, സോക്രട്ടീസ്, സന്തോഷ് കുമാർ... ഇവരോടൊക്കെ മത്സരിക്കാനാണ് ഇഷ്ടം...
- ഈ അടുത്തകാലത്തായി എഴുത്തുകാർ കൂട്ടം കൂടുന്ന (സംഘടിക്കുന്ന) കാഴ്ച്ച കണ്ടു. ഇത് സാഹിത്യത്തിന് നൽകുന്ന സംഭാവന എന്താണ് ?
ലോകത്തെ നശിപ്പിക്കാൻ ഒന്നും അവർക്ക് പദ്ധതി ഇല്ലാത്തതിനാൽ നേട്ടം ഉണ്ടാക്കും... അസൂയയും നുണയും ഗ്യാങ്ങുകളും ഉണ്ടാകട്ടെ... തമ്മിൽ തല്ലാതെ കഥയും കവിതയുമായി പോരാട്ടം നടക്കട്ടെ...
പിന്നെ ഇതൊക്കെ രസകരമായ കച്ചവടം എന്ന് എല്ലാവർക്കും അറിയാം...
അതൊക്കെ ആ വഴിക്ക് പോകട്ടെ...
- പുതിയ പുസ്തകം വരുന്നു. അതും കഥകളാണ്. എന്തൊക്കെയാണ് പ്രതീക്ഷകൾ ?
ഏറ്റവും പ്രതികരണം കിട്ടിയ കഥ കൾ ചേർത്ത് വച്ച പുസ്തകമാണ്...
എന്നെ മികച്ച സ്ഥാനത്ത് ഇത് അടയാളപ്പെടുത്തതും എന്ന് പ്രതീക്ഷിക്കുന്നു...
- കബ്രളും കാശിനെട്ടും പ്രകാശനം ചെയ്യാൻ എന്തുകൊണ്ടാണ് കശുവണ്ടി തൊഴിലാളികളെ തേടിയത് ?
ചില പ്രമുഖർ ഒന്നും വന്നില്ല.. ചിലർക്ക് വരാൻ കഴിഞ്ഞില്ല..
അന്ന് മുതൽ എന്‍റെ തീരുമാനം ആയിരുന്നു... ഒരു തിരക്കും ഇല്ലാത്തവർ മതി എന്ന്...
ആദ്യ പുസ്തകം ആദിവാസി മൂപ്പൻ
രണ്ടാമത് ഞാവൽ ത്വലാഖ് അഗതി മന്ദിരത്തിൽ ഒരമ്മ...
മൂന്നാമത് പുസ്തകം ബർശല് ആലപ്പാട് സമരത്തിൽ ഒരു മത്സ്യ തൊഴിലാളി...
ഇപ്പൊ ഒരു കശുവണ്ടി തൊഴിലാളി...
കേരളത്തിലെ ഏത് വലിയ എഴുത്ത് കാരനെക്കാളും ഈ തൊഴിലാളികൾ ഉയരത്തിൽ എന്നാണ് എന്‍റെ ചിന്ത...
ഇവരോളം വിപ്ലവം എം ടി പോലും ഉണ്ടാക്കിയിട്ടില്ല...
ഇവർ ഇതൊന്നും പ്രമുഖരെപ്പോലെ എഴുതി വച്ചിട്ടില്ല അത്ര തന്നെ...
- ഡിജിറ്റൽ വായനയിലേയ്ക്ക് തിരിഞ്ഞതായി അടുത്തിടെ താങ്കൾ പറഞ്ഞു. എന്തുകൊണ്ടാണിത് ?
അതുമല്ല ഇനി പേപ്പറിൽ വായിക്കാൻ പരിസ്ഥിതി സമ്മതിക്കുമോ എന്ന് ചിന്തിക്കാതെ വയ്യ....
- ഡിജിറ്റൽ വായനയാണോ പ്രിന്‍റ് വായനയാണോ കൂടുതൽ വായനാ സുഖം നൽകുന്നത് ?
പക്ഷെ പുസ്തകം ഉണ്ടാക്കാൻ ഇനി മരങ്ങൾ എവിടെ...??
1 comment:
എനിക്ക് പ്രിയപ്പെട്ടവനാണ് നീയെന്നും
Post a Comment