Kaniyapuram Sainudeen :: അക്ഷരസ്നേഹത്തിന്‍റെ വില

Views:


അക്ഷരസ്നേഹത്തിന്‍റെ വില തിരിച്ചറിഞ്ഞ അനർഘ നിമിഷങ്ങളായിരുന്നു എനിക്ക് ഇക്കഴിഞ്ഞ ദിവസം.

എന്റെ മാതാപിതാക്കളും ഞാനും എന്‍റെ മക്കളും പഠിച്ച കണിയാപുരം യു. പി. എസ്സി ലെ കുട്ടികൾ പ്രധാന അദ്ധ്യാപികയോടൊപ്പമെത്തി എന്നെ സ്നേഹപൂർവം ആദരിച്ചു. അരമണിക്കൂറോളം ഞാൻ ആ കുട്ടികളുമായി സംവദിച്ചു. അത് രാവിലെയായിരുന്നു.

 ആ ഹൃദയാഹ്ളാദം വിട്ടൊഴിയും മുൻപ് ഉച്ചയോടെ ഭിന്നശേഷിക്കാരുടെ സ്കൂളായ കണിയാപുരം സഹജീവനിലെ കുട്ടികളെത്തി. ദൈവത്തിന്‍റെ പൊന്നോമന മക്കളാണവർ. പുത്തൻ വസ്ത്രങ്ങൾ ധരിച്ച് നെഹ്റു തൊപ്പിയും അണിഞ്ഞ് ദേശീയ പതാകയുമേന്തി  പാട്ടും പാടി ബാന്ഡ് മേളത്തിന്‍റെ അകമ്പടിയോടെ തങ്ങളുടെ എല്ലാമെല്ലാമായ അദ്ധ്യാപകരുടെ ആജ്ഞ അനുസരിച്ച് അടുക്കും ചിട്ടയോടുംകൂടി മുഴുവൻ കുട്ടികളും എന്‍റെ മുന്നിലെത്തി. എന്‍റെ കാൽ തൊട്ടു വന്ദിച്ചും പുഷ്പങ്ങൾ നൽകിയും അവരെന്നെ ഹാരാർപ്പണം ചെയ്തു. സന്തോഷാധികൃം കൊണ്ട് എന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

ഇങ്ങനെ ഒരു വികാരം എനിക്ക് മുന്പ് ഉണ്ടായിട്ടില്ല.
അക്ഷരങ്ങളുടെ മഹത്വവും വിലയും ഞാൻ തിരിച്ചറിഞ്ഞ് ധനൃനായി.
ദൈവത്തിന്‍റെ ശുഭ്രധാരികളായ പരിശുദ്ധ മാലാഖമാർക്ക് എന്‍റെ ആയിരമായിരം നന്ദി. ഒപ്പം അവരെ സജ്ജമാക്കിയ പ്രിയപ്പെട്ട അവരുടെ അദ്ധ്യാപികമാർക്കും.





No comments: