Prof N prasannakumar :: കവിതകളുടെ ഇമ്പവും കമ്പവും

Views:

അത്ഭുതപ്പെടുത്തുക, ആകര്‍ഷിച്ചടുക്കുക, അലിയിച്ചു ചേര്‍ക്കുക, അനശ്വരമാക്കുക - മനുഷ്യമനസ്സില്‍ സംഭവിക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇത്. സനാതനധര്‍മ്മത്തിന്‍റെ മുഖമുദ്രയും പ്രഥമ പൂജനീയനുമായ ശ്രീ മഹാഗണപതി അശ്രേണിയിലുള്ള ഒരു മധുര സ്വരൂപമാണ്. തുമ്പിയും കുടവയറും ഒന്നരക്കൊമ്പും വട്ടക്കാതുമൊക്കെയായി വിഘ്‌നവിനാശകനായി വിലസുന്ന മഹാഗണപതിയുടെ രൂപം അതീവഹൃദ്യമായ ഒരു കൗതുകമാണ്. ഭാരതീയ ഭക്തി സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ കൈ പിടിച്ചടുപ്പിക്കാനുള്ള ഒരിഷ്ടം.

കൗതുകത്തിന്‍റെ പിന്നിലെ കഥ ചോദിക്കാത്തവരായി ആരുമുണ്ടാവില്.ല മുത്തശ്ശിമാരുടെ കഥാകഥനത്തിന്‍റെ ചുരുളഴിയുന്നിടത്ത് നിന്ന് തുടങ്ങി ഈശ്വരീയമായ ഒരു ദിവ്യ പ്രപഞ്ചത്തിന്‍റെ വിശാലമായ ഭൂമിക രൂപപ്പെടുന്നത് അങ്ങനെയാണ്. പരമശിവനും പാര്‍വതിയും മഹാവിഷ്ണുവും ശ്രീലക്ഷ്മിയുമൊക്കെ അവരുടെ മനോദന്‍പ്പണത്തില്‍ ചൈതന്യബിംബങ്ങളായി ആഴത്തില്‍ ചിത്രണം ചെയ്യപ്പെടുന്നു. പരമാനന്ദജനകനായ സര്‍വ്വേശ്വരനില്‍ എത്താനുള്ള ഉപാധി - ഭക്തി - അവരറിയാതെ ജനിപ്പിക്കുന്ന രാസ വികാരമാണ് അവിടെ നടക്കുന്നത്.

ഇന്ന് പുതിയ കാലത്ത്, കഥപറയുന്ന മുത്തശ്ശിമാര്‍ അന്യമായിരിക്കെ, നമുക്കാശ്രയം ഭക്തിസാന്ദ്രമായ ഗീതങ്ങളും കവിതകളും മാത്രമാണ്. അവിടെയാണ് കവിതകളുടെ ഇമ്പവും കമ്പവും. അതും ഉണ്ണിഗണപതിയെക്കുറിച്ച്. മധുരം വഴിയുന്ന തിരുമധുരം പോലെ, അമ്പലപ്പുഴ പാല്‍പ്പായസം പോലെ, ഓരോ കവിതയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകും തീര്‍ച്ച. തുമ്പിക്കൈ (ശ്രീ ഗണേശ നവമാലിക) എന്ന നെറ്റിപ്പട്ടവും ഗംഭീരം.

ഓരോ മനസ്സിലും കൗതുകമായി കുടികൊള്ളുന്ന ഉണ്ണിഗണപതിക്കു ചാര്‍ത്താനുള്ള നവമാലിക ഭക്തിപൂര്‍വ്വം സമര്‍പ്പിക്കട്ടെ.

പ്രൊഫ. എന്‍. പ്രസന്നകുമാര്‍




No comments: