Raji Chandrasekhar :: വിലയ്ക്കതീതം

Views:



"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ,

"തരുക ദാനമായ്
കരവിരുതുകൾ,
         പകരുക സ്നേഹം
കരകവിയും നിൻ
         തലോട,ലുമ്മകൾ."

"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ,

വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?
വരമൊഴിയിൽ നിൻ
         വര വിരിയുമ്പോൾ,
വരികളിൽ തിരി
         കൊളുത്തും വാക്കുയിർ
വരം തരും മിഴി-
         ച്ചിരിയുതിരുമ്പോൾ..
വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?

"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ...

വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?
വിരലുകൾ വില-
         യ്ക്കതീതമക്ഷരം,
വിരലുകൾ വിലയ്ക്കതീതം,
അക്ഷരം
വിരുന്നൊരുക്കു-
         മെന്നമൃതജീവനം,
നിരന്തരമുള്ളിൽ
         തിരയും തെന്നലും
പരസ്പരം കെട്ടി-
        പ്പുണരുമോർമ്മകൾ....
വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?

"വിരലുകൾ വിലയ്ക്കെടുത്തോ",
മാർദ്ദവ-
ച്ചുരിക വീശി നീ...
വിരലുകൾ വിലയ്ക്കെടുപ്പതെങ്ങനെ ?
വിരലുകൾ വിലയ്ക്കതീതം,