Ruksana Kakkodi :: മഴ

Views:
206


മഴ

ഒരു ചാറ്റൽ മഴയത്ത് -
നിന്നേ കണ്ടപ്പോൾ,
ഇമകൾ കൊണ്ടെന്തേ ചൊല്ലീ-
നിൻ മിഴികൾ കൊണ്ടെന്തേ ചൊല്ലി.

അറിയാതെ ഞാൻ വീണ്ടും -
നിന്നെ തിരഞ്ഞപ്പോൾ,
ഇളം തെന്നൽ വന്നെന്നെ പുൽകി -
ഇളം കുളിരാലെന്നെ മൂടി.

ഒരു മഴക്കാലത്തു നമ്മൾ -
ഒന്നിച്ചു സ്വപ്നങ്ങൾ നെയ്തു ,
ഒന്നായ് നമ്മൾ മാറി...
ഇണപക്ഷികളായ്, ചേക്കേറി..

വീണ്ടും പുതുമഴക്കാലം -
ഞാനൊരമ്മക്കിളിയായ് മാറി,
കിളികൾ കലപിലയായി -
അച്ഛനേ തേടിത്തേടി .

ഒരു പെരുമഴക്കാലത്ത് ഈറനാം കണ്ണിനാൽ
നിന്നെ ഞാൻ തേടി - തേടി
നീയായ് ദൂരേ പോയി.







No comments: