Sidheek Subair :: നീയായിത്തീർന്നൊരെൻ മനം

Views:


നീയായിത്തീർന്നൊരെൻ മനം

ഓർത്തോർത്തെടുക്കുന്നൊ-
രോർമകൾക്കൊക്കെയും
നിൻ ഗന്ധം...

കണ്ടുകണ്ടടുക്കും
കാഴ്ചകൾക്കൊക്കെയും
നിൻ പൊൻമുഖം...

വായിച്ചു വായിച്ചു
ബാക്കിയാവുന്നതോ
നിൻ വാക്കുകൾ...

കൊതി നിറഞ്ഞിട്ടുമി-
ന്നൊന്നിന്നുമില്ല
നിൻ രുചിക്കൂട്ടുകൾ...

കുറ്റിരുൾ പാതയിൽ
ദീപമാകുന്നതോ
നിൻ ചിന്തകൾ...

കാർമുകിൽ തിങ്ങുമ്പോൾ,
സാന്ത്വനമേകുന്നു
നിൻ നോട്ടം...

കൂർത്ത ചില്ലുകൾ
പാകിയ വഴികളില്‍
രക്ഷയാകുന്നു
നിൻ ചെമ്പകങ്ങൾ...

നീ വന്നു നിറഞ്ഞു
നിറഞ്ഞിട്ടു ഞാനില്ലയി-
ന്നുള്ളതിനുള്ളിലി-
ന്നുള്ളതൊന്നുമാത്രം
നീയായിത്തീർന്നോരെൻ
മനസ്സു മാത്രം !!!



No comments: