അഴിയാമഷി
തെരഞ്ഞെടുക്കുന്നതിൻ ചിഹ്നമായി,
കരൾവിരൽത്തുമ്പിൽപ്പതിഞ്ഞു നീയും,
നാളുകൾ നീങ്ങും മഷിപ്പാട് മായും
നീട്ടുവാൻ വ്യാജമാം വിരലുമെത്തും
അഴിയാമഷിയായി പടരുമെന്നോതിയ
പ്രണയവും മാഞ്ഞു മറഞ്ഞു പോകും
മഷിയാഴമഴിയില്ല, കാലമെത്ര
മുഷിവേറ്റിയാലും വിളങ്ങിടും നീ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment