Views:
പ്രണയ യാത്ര
രാവിന്‍റെ കംബളം
മൂടുമ്പോളെന്നെയും,
രാക്കുയിൽ ഗീതമായ്
മൂളിയോൾ നീ...
രാഗമായ് നോവുമെൻ
മാനസപ്പൊയ്കയിൽ,
രാഗേന്ദു ചന്ദ്രിക
ചാലിച്ചു നീ...
നിന്നോടെനിക്കുള്ള
സ്നേഹവും സാക്ഷ്യവും,
നിൽക്കാതൊഴുകു-
ന്നൊരോർമ്മയല്ലോ!
നിനവിലും കനവിലും
കരുണയും തണലുമായ്,
നിറയും കുളിർമഴ
നിൻ സവിധം...
മധുരമാം ലാളനം
ചോദ്യമായടരുമ്പോൾ,
മറുപടിയില്ലാത്ത
മൗനമാകും...
മറുകര കാണാത്തൊ-
രാഴിപ്പരപ്പിതിൽ,
മറവേതുമില്ലാതെൻ
പ്രണയ യാത്ര....
No comments:
Post a Comment