Sidheek Subair :: ജീവിതം

Views:


ജീവിതം

പ്രക്ഷുബ്ധ വാഴ് വിന്‍റെ
          കോളൊടുങ്ങാക്കടൽ!
ചുഴികളുണ്ടടിയൊഴുക്കും
          വഴുക്കും ശിലകളും ...

അസ്വസ്ഥനാമൊരുവൻ
         അതിലിടറിയടിപതറി
അലഞ്ഞിന്നു, നിന്നിലേക്ക്
         അണയുന്നു...

പ്രക്ഷുബ്ധ സാന്നിധ്യമേ,
       എന്നുടെ ഹൃത്തിന്നു -
മേകുക സ്വസ്ഥത .

വിക്ഷോഭമൊക്കെയും
          പങ്കുവയ്ക്കും, നിന്‍റെ
ഓർമത്തിരകൾ -
          ക്കറുതിയില്ല, നിന്‍റെ
വെൺനുരപ്പൂവിനും
          വറുതിയില്ലാ...

പെരുക്കം കയറുന്ന
          പ്രണയമായെന്നെയും
മെരുക്കുവാൻ വേണ്ടതു
          ലവണമത്രെ - നിന്‍റെ
സ്നേഹമത്രെ - എന്‍റെ
         കടൽ വാഴ് വു നീയെന്ന
          സത്യമത്രെ !!!






No comments: