Sidheek Subair :: സൗഹൃദ പുണ്യം

Views:


സൗഹൃദ പുണ്യം

പുതുമകൾ തേടിപ്പോകാം,
          നടവഴിയുടനീളം
ഋതുഭേദം ചൂടി നമ്മെ                 
          വിളിക്കയല്ലേ
പതുക്കെ നാം കളി ചൊല്ലി,
          ഈരടികൾ മൂളി കേട്ടും
ഇതുപോലെ ഒരു നാളും,
          നടന്നതില്ലാ

മഴ വരും പോകുമെന്നാൽ,
          നനഞ്ഞുംതുവർന്നുംവീണ്ടും
വഴിയെത്ര കടക്കണം,
          നമുക്കിനിയും...
വഴക്കില്ലാ തൊഴുക്കായി,
          പടരണം മണ്ണടരിൽ
വഴുക്കാതെ സ്വത്വബോധ -
          ക്കതിരു കൊയ്യാൻ

തിരുത്തി നാം വാക്കുകളും
          വരികളും,കവിതയിൽ
ഒരുക്കുവാൻ വിരുന്നർത്ഥ
          സുഗന്ധമായീ
കരുതലായ് ,കാവലായി,
          പുലരണം പലകാലം
കരുണയും പ്രണയവും
          പങ്കു വയ്ക്കണം

കറയറ്റോരനുഭവ വേദി -
          കളിൽ വേഷം കെട്ടി
നിറഞ്ഞാടും നിഴൽപ്പാവ -
          ക്കളി തെഴുക്കേ,
പറയാതെ വയ്യ, നിത്യം
          പൂത്തുലയും മഴവില്ലിൻ
നിറമേഴും തിരളും നാം,
          സൗഹൃദ പുണ്യം






No comments: