Thanima :: ഭാഷയും എഴുത്തും സമൂഹത്തിന് വേണ്ടിയുള്ളതാകണം - സി.എസ് ചന്ദ്രിക

Views:



ഏക ഭാഷാ മൗലിക വാദവും വിദ്വേഷ രാഷ്ട്രീയവും അരങ്ങുവാഴുന്ന കാലത്ത് ഭാഷയും എഴുത്തും സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയുള്ളതാകണമെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക പറഞ്ഞു. തനിമ കലാ സാഹിത്യ വേദി സംഘടിപ്പിച്ച നൂറ് മലയാളം കേരള ഭാഷാ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഭാഷക്ക് വേണ്ടിയുള്ള ഒത്തുചേരലുകൾ സമൂഹത്തിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ടവരോടും  അപരവത്ക്കരിക്കപ്പെട്ട സംസ്കൃതിയോടുമുള്ള ഐക്യപ്പെടൽ കൂടിയാകണമെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ തനിമ സംസ്ഥാന പ്രസിഡൻറ് ആദം അയൂബ് അധ്യക്ഷത വഹിച്ചു. ഫൈസൽ കൊച്ചി വിഷയാവതരണം നടത്തി. ഡോ. കായംകുളം യൂനുസ്, വയലാർ മാധവൻകുട്ടി , ഡോ.അജയപുരം ജ്യോതിഷ്കുമാർ, ശ്രീകണ്ഠൻ കരിക്കകം, ടി മുഹമ്മദ് വേളം എന്നിവർ സംസാരിച്ചു. എം. മെഹബൂബ് സ്വാഗതവും അമീർ കണ്ടൽ നന്ദിയും പറഞ്ഞു.


1 comment:

Unknown said...

പ്രൗഢം...ധന്യമായ നിമിഷങ്ങൾ.. തീർച്ചയായും മലയാള ഭാഷയുടെ സംരക്ഷണത്തിനും പുരോഗതിക്കും തനിമ ഇന്ന് സംഘടിപ്പിച്ച സായാഹ്നം മുതൽക്കൂട്ടാവുമെന്ന് കരുതുന്നു.