Views:
പുസ്തകപ്രകാശനം 8-12-2019 |
അക്ഷരപ്പിച്ചവച്ചു തുടങ്ങുമ്പോൾ തന്നെ
ഇതുപോലെ
ഒരു വലിയ വേദിയോട്
ചേർന്ന് നിൽക്കാൻ സാധിച്ചതു.....
മഹാഭാഗ്യം.....
എന്നല്ല,
അത് വെറും ഭാഗ്യമല്ല,
ചിലരുടെ സന്മനസ്
മേൽ പതിഞ്ഞതുകൊണ്ട് തന്നെയെന്ന് ബോധ്യമുണ്ട്......
നന്ദി വാക്കുകൾ ഒഴിവാക്കിയത് ബോധപൂർവ്വം.
ഉള്ളം വരച്ചുകാട്ടുമ്പോൾ
നന്ദി വാക്കുകൾക്ക്
ചായം എത്ര ചാലിച്ചിട്ടും
തൃപ്തി വരാത്തതു കൊണ്ടോ.....
അതോ....
ഇനിയും
ഈ കടാക്ഷങ്ങൾ വേണമെന്ന
അത്യാഗ്രഹം കൊണ്ടോ....
അറിയില്ല.....
7 comments:
നല്ലെഴുത്തിന്റെ വഴികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അനിൽ R മധു സർ, സൗഹൃദങ്ങളെ എപ്പോഴും കൂടെ കൂട്ടുന്ന സിദ്ദീഖ് സുബൈർ സർ, കാതൽ കണ്ടെടുക്കുന്ന ജയൻ പോത്തൻകോട് സർ, നന്മയുടെ നേരുറവ വറ്റാതെ പോറ്റുന്ന മഹാമനസ്സ്, ജയൻസ് എക്സൽ കോളേജിന്റെ അമരത്തും അണിയത്തുമുള്ള ജയൻ സാർ, അർഹതയും കഴിവും കൊണ്ട് അനുഗൃഹീതയായ അശ്വതി ടീച്ചർ.....
സാംസ്കാരിക രംഗത്ത് നിങ്ങളും ചിരഞ്ജീവികളായി ഭവിക്കട്ടെ
രജി ചന്ദ്രശേഖർ
മലയാളമാസിക
വാക്കില്ല ചൊല്ലുവാൻ പ്രാർത്ഥന മാത്രമെന്നും
ഇതൊരു ജൻമസാഫല്യമാണ് ശ്രീരജി മാഷിനെ കണ്ട 90-ാം ദിനം അഴിയാമഷി എന്ന പുസ്തകം...
കഷ്ടപ്പാടിലും കൂടെ നിന്ന മാഷ്
രാത്രികൾ പകലാക്കിയ അദ്ദേഹത്തിന്റെ പരിശ്രമം
മുഖചിത്രം വരച്ച ശ്രീമതി അശ്വതി ടീച്ചർ
അച്ചടിക്കാൻ സഹായിച്ച കണിയാപുരം സൈനദ്ദീൻ
കണിയാപുരം ഡിജി ഹൗസിലെ പ്രിയപ്പെട്ടവർ
തിരുത്താൻ കവിത നൽകിയപ്പോൾ ആമുഖം കൂടി എഴുതി നൽകിയ അക്ഷരപുണ്യം ശ്രീ .വട്ടപ്പറമ്പിൽ നോപിനാഥപിള്ള സാർ, പഠനം എഴുതിയ എന്റെ ജേഷ്ഠൻ ജയൻ പോത്തൻകോട്, പ്രിയമാഷും വഴികാട്ടിയും ശ്രീരജി ചന്ദ്രശേഖർ സാർ... കുഴിവിള സ്കൂൾ എച്ച്.എം ശ്രീ .അനിൽ ആർ മധുസാർ...
പ്രകാശന വേദി ഒരുക്കിയ ഗുരു ശ്രീ എക്സൽ ജയൻ സാർ, കൂടെ നിന്നവർ കൂടൊരുക്കിയവർ...
പ്രകാശനം ചെയ്ത പ്രൊഫ. വട്ടപ്പറമ്പിൽ സാർ ഏറ്റുവാങ്ങിയ എന്റെ മലയാളം അധ്യാപകൻ ശ്രീ വിഭു പിരപ്പൻകോട്....
അനുഗ്രഹിച്ചവർ,സ്നേഹം പകർന്നവർ ,എന്റെ വിദ്യാർത്ഥികൾ, പ്രിയപ്പെട്ടവർ
അവതാരിക എഴുതിയ പ്രൊഫ.എൻ.അജയകുമാർ സാർ എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടും പ്രാർത്ഥനയും...
അക്ഷരങ്ങൾ കൊണ്ട് മഹവിസ്മയങ്ങൾ സൃഷ്ടിക്കുവാനും നൽവരയാൽ കഥ മൊഴിയാനും എന്റെ പ്രിയ കൂട്ടുകാരിക്ക് ആശംസകൾ.....
അതോടൊപ്പം നറുപുഞ്ചിരിയോടെ അക്ഷരലോ കത്തേക്ക് ഏവരെയും സ്വാഗതം ചെയ്യുന്ന രെജി മാഷിനും കുറഞ്ഞ കാലയളവിൽ തന്നെ ഒത്തിരി പാഠങ്ങൾ പകർന്നു തന്ന അനിൽ sirnum വാക്കുകൾ കൊണ്ട് ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന സൃഷ്ടികൾ നിഷ്പ്രയാസം മെനയുന്ന സിദ്ദീഖ് സാറിനും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു
അക്ഷരം പുണ്യമാണ്, വായനയും എഴുത്തും അതിന്റെ പൂജാ മലരുകളും, അവിടെ കത്തുന്ന നിറദീപസാന്നിധ്യമുണ്ട്. വെളിച്ചത്തിലേയ്ക്ക് വെളിച്ചം പകരേണ്ടതില്ലല്ലോ. വെളിച്ചമുണ്ട് എന്ന് ഉറപ്പിക്കുകയേ ചെയ്യാൻ ശ്രമിച്ചുള്ളു. ആ വെളിച്ചം നിറഞ്ഞു ജ്വലിക്കുമ്പോൾ, കാണാൻ ഒരു സുഖം. വഴികളിൽ ഈ ജ്വാലകൾ പ്രകാശമേകട്ടേ, പ്രിയ സിദ്ധിഖിനും അശ്വതിയ്ക്കും, പിന്നെ ഒരു മഹാപ്രസ്ഥാനത്തിന്റെ ആഘോഷത്തിമിർപ്പിനിടയിൽ മലയാള മാസികയ്ക്ക് ഒരിടം കരുതി വയ്ക്കാൻ കാണിച്ച എക്സൽ ജയൻ സാറിന്റെ വിശാലതയ്ക്കു മുന്നിൽ നമോവാകം.
കിടു
Post a Comment