Views:
JAYAN POTHENCOD |
ഭക്തിയുടെ ഭാവസമര്‍പ്പണം
ജയന്‍ പോത്തന്‍കോട്
ഭക്തി എന്നാല്‍ ഈശ്വരനോടുള്ള വിശ്വാസവും സ്‌നേഹവുമാണ്. ആത്മീയതയും മോക്ഷാത്മകതയും സൂചിപ്പിക്കുന്ന, പൂര്‍ണത തേടിയുള്ള പ്രയാണമാണത.് ജീവിതം തളരുമ്പോള്‍ താങ്ങാകുന്ന കാരുണ്യമാണ് ഈശ്വരന്‍. നിത്യജീവിതത്തില്‍ ഭഗവത്‌സ്മരണ ഒന്നു മാത്രമേ ആപത്തുകള്‍ നീക്കുവാന്‍ വഴിയായി നമുക്ക് മുന്‍പില്‍ ഉള്ളൂ. ആ വഴി തുറക്കുന്നതിന് ആത്മാര്‍ത്ഥമായ ഭക്തിയാണ് വേണ്ടത്. പ്രകാശത്തിന്റെ പിറവി ഇരുട്ടിനെ ഇല്ലാതാക്രുന്നതു പോലെ.ഈശ്വരചിന്ത അറിവില്ലായ്മയെ അകറ്റും.
പ്രപഞ്ചത്തിന്റെ പൊരുളായ പ്രണയസ്വരൂ പമാണ് ഗണപതി. ഏത് കാര്യവും തടസ്സമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ വിഘ്‌നേശ്വരനെ ആദ്യം പ്രാര്‍ ത്ഥിച്ചേ മതിയാവൂ. ബുദ്ധിയുടെയും സിദ്ധിയുടെയും ദേവനാണ് ഗണപതി. മനുഷ്യന്റെ വളര്ച്ചയ്ക്ക് അനിവാര്യമായി വേണ്ടത് ബുദ്ധിയും സിദ്ധിയുമാണ.് ആദ്ധ്യാത്മിക മാര്‍ഗത്തിലും ലോകവ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്‌നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതിലൂടെ ഇല്ലാതാകുന്നു.
വിഘ്‌നേശ്വരനെ കുറിച്ചുള്ള ശ്രീ രജി ചന്ദ്രശേഖറിന്റെ തുമ്പിക്കൈ (ശ്രീ ഗണേശ നവ മാലിക) എന്ന കവിതാസമാഹാരം ഓരോ മനസ്സിലും കൗതുകവും ഭക്തിയും തുളുമ്പുന്ന കവിതകളായി മാറുന്നു. ഭക്തിയുടെ തരംഗമാണ് ഈ ഒമ്പത് കവിത കളും. ഗണപതിയെ നവഗ്രഹങ്ങള്‍ക്കൊപ്പം സങ്കല്‍പ്പി ക്കുന്ന രീതിയുമുണ്ട്. നവഗ്രഹഗണപതി എന്നാണ് അത് അറിയപ്പെടുന്നത്. ഇവിടെ ശ്രീ ഗണേശനവ മാലിക എന്ന 9 കവിതകളിലൂടെ കവി ഭഗവാനെ വാഴ്ത്തുന്നു. കവിമനസ്സിലും നവഗ്രഹ ഗണപതീ സങ്കല്‍പം സജീവമാവുകയാണ്.
ശ്രീ രജി ചന്ദ്രശേഖറിന്റെ തുമ്പിിക്കൈ എന്ന കവിതാസമാഹാരത്തിലെ 'കവിയും കവിതാ വരവും' നീ എന്ന പ്രഥമകവിത തന്നെ, അക്ഷരബ്രഹ്മത്തിന്റെ അധിപനായ വിഘ്‌നേശ്വരനുള്ള കാണിക്കയാണ്.
അരുമകളരുതിന്നതിരുകള്‍ താണ്ടാ-
തിരുളുമെരുക്കും കരുതല്‍ നീ.
വറുതിയില്‍ വരളാതൊഴുകും കനിവും
അറിവായുണരും കതിരും നീ.
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.
(കവിയും കവിതാ വരവും നീ.)
ഈ വരികളില്‍ പ്രിയപ്പെട്ടവരെ കരുതലായി എന്നും ഭഗവാന്‍ കാത്തു കൊള്ളുമെന്ന വിശ്വാസം പ്രകടിപ്പിക്കുന്നു. ഇവിടെ വിഘ്‌നേശ്വരനാമം നമുക്ക് രക്ഷാകവചമാകുന്നു.
എല്ലാ വഴികളും അടയുന്നനേരം മനുഷ്യമനസ്സ് പിടയുമ്പോള്‍ തുമ്പിക്കരം കൊണ്ട് ഭക്തരെ വിഘ്‌നേ ശ്വരന്‍ ചേര്‍ത്ത് പിടിക്കുന്നു. അപ്പോള്‍ വിഘ്‌നങ്ങളൊ ക്കെയും ഓടിയൊളിക്കുന്നു. പ്രിയപ്പെട്ട മക്കള്‍ തെറ്റിന്റെ കൊക്കയില്‍ വഴുതിവീഴാതെ ഗജമുഖന്‍ വഴി കാട്ടുന്നു.
എല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.
(കാത്തരുളുക നീ)
ഉമയുടെ മകനായ ഗണേശന്‍ നന്മയുടെ പ്രതീകമായി 'ഉണ്ണി' എന്ന കവിതയില്‍ നിറയുന്നു. കുറുമ്പും മൃദുഹാസവും ഉള്ള ഗണപതിയുടെ കുംഭയേയും വര്‍ണ്ണിക്കുന്നു.
ഉണ്ണിക്കൊരു കുഞ്ഞു കുംഭയുണ്ട്
കുംഭ നിറയ്ക്കുവ്ന്‍ പാടുമുണ്ട്. (ഉണ്ണി)
വിശ്രവസ്സിന്റെ പുത്രനായ കുബേരന്റെ അഹ ങ്കാരം ആ കുംഭയിലൂടെ ഭഗവാന്‍ തീര്‍ത്തു കൊടുക്കുന്നു. പണം കൊണ്ട് എന്തും നേടാമെന്നും ധനവാനായ താന്‍, മറ്റാരിലും ഉയരെയാണെന്നുമുള്ള കുബേരന്റെ അഹംഭാവവും മാറ്റാന്‍ ഗണേശനു കഴിഞ്ഞു.
ഗഹനങ്ങളായ ആശയങ്ങള്‍ കൈകാര്യം ചെയ്യാനും കവി ശ്രമിച്ചിട്ടുണ്ട് എന്നതിന് സദ്ഗതി എന്ന കവിത തന്നെ ഉദാഹരണം.
കൂടെ ഉണ്ടെന്നൊരാത്മവിശ്വാസവും
കൂടെ നീ തന്ന പ്രത്യക്ഷ ബോധ്യവും
എന്ന വരികള്‍ ഏത് പ്രതിസന്ധികളിലും ഭഗവാന്‍ നമ്മോടൊപ്പം ഉണ്ടാകുമെന്ന വിശ്വാസം തന്നെ. ഓരോ മനുഷ്യരുടെയും വിജയത്തിന് തടസ്സം അപകര്‍ഷതാബോധവും അഹം ബോധവുമാണ.് വ്യക്തി ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ തടസ്സമായി നില്‍ക്കുന്ന രണ്ട് ഘടകങ്ങളാണ് ഇവ. ഈ തടസ്സ ങ്ങള്‍ ഇല്ലാതാക്കുന്ന ദേവനാണ് ഗണപതി.
ചിരിയുതിരുന്ന മിഴികളുമായാണ് ചിരിയുതിരും മിഴി എന്ന കവിതയില്‍ ഗജമുഖന്‍ നമുക്ക് മുന്നില്‍ എത്തുന്നത്.
ഗണപതി ഉണ്ണി മുന്നില്‍ വരൂ
ചിരിയുതിരും മിഴി ചിമ്മി വരൂ
വിഘ്‌നേശ്വരനെ വിനയത്തോടെയും വികാര ത്തോടെയും വിളിക്കുമ്പോള്‍ വിജയം സുനിശ്ചിത മാകുന്നു.
കണ്ണൊന്നു തുറന്നാല്‍, കുഞ്ഞു കണ്ണുകള്‍ ചിമ്മിച്ചിരിക്കുന്ന ഗണപതിയാണ് ഭക്തരുടെ മുമ്പില്‍.
നൂറ്റെട്ടു തേങ്ങ എന്ന കവിതയില്‍ വിഘ്‌നേ ശ്വരനുമായി ബന്ധപ്പെട്ടുള്ള നിരവധി സൂചിതകഥ കളെ കവി പരാമര്‍ശിക്കുന്നുണ്ട്. മനമുരുകി പ്രാര്‍ത്ഥി ക്കുന്ന ഭക്തരെ ഭഗവാന്‍ കാത്തുകൊള്ളുകതന്നെ ചെയ്യും എന്നുള്ള ഉറച്ച വിശ്വാസം ഈ കവിതയില്‍ നമുക്ക് കാണാം.
വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള അപൂര്‍വ്വഫല ങ്ങളില്‍ ഒരു ഫലമാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിലൂടെ എല്ലാവിധത്തിലുമുള്ള അഹംഭാവ ത്തെയും ഇല്ലാതാക്കി ഹൃദയത്തെ ഭഗവാന്‍ ഉജ്വലിപ്പി ക്കുന്നു. തേങ്ങ ഗണപതി ഭഗവാന് അടിക്കുകയോ ഏതെങ്കിലും തരത്തില്‍ സമര്‍പ്പിക്കുകയോ ചെയ്യു മ്പോള്‍ നമ്മെത്തന്നെയാണ് ഭഗവാനു അര്‍പ്പിക്കുന്നത് എന്ന് സാരം.
അമ്മയ്ക്ക് കാവലായ് നില്‍ക്കും ഗണപതി
അച്ഛനും സംപ്രീതിയേകുന്നു നീ
മാതാവിന് കാവലായ് നില്‍ക്കുന്ന ഗണപതി, പിതാവ് മഹേശ്വരനും എന്നും പ്രിയങ്കരന്‍ തന്നെ. മൂഷികനാണ് ഗണപതിയുടെ വാഹനം. പ്രതിസന്ധി കളും പ്രയാസങ്ങളും മനുഷ്യ ജീവിതത്തില്‍ നിന്നും പിഴുതുമാറ്റാന്‍ അസാധ്യമായതുപോലെ, ഏത് പ്രതി സന്ധിയെയും അതിജീവിക്കാന്‍ ശേഷിയുള്ള വംശ നാശം സംഭവിക്കാത്ത ഒരു ജീവിയാണ് മൂഷികന്‍.
വിഘ്‌നങ്ങള്‍ വെല്ലുവിളികളാണ്. വെല്ലുവിളി യുണ്ടായാലേ മസ്തിഷ്‌ക്കം കാര്യക്ഷമമായി പ്രവര്‍ ത്തിക്കുകയുള്ളു. അപ്പോള്‍ പ്രതിസന്ധികള്‍ തരണം ചെയ്യാനും നമ്മള്‍ പഠിക്കുന്നു. അങ്ങനെ തടസ്സങ്ങള്‍ ചവിട്ടുപടികളായി മാറുന്നു.
സമാധാനത്തിലും സന്തോഷത്തിലും വിളങ്ങി നില്‍ക്കുന്ന നാമമാണ് ഗണേശനാമം. പ്രവര്‍ത്തന ത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മനസ്സ് കൂടുതല്‍ ചൈതന്യവത്താകാന്‍ ഗണേശനാമം നമുക്ക് പിടിവള്ളിയായി മാറുന്നു.
ഭഗവാന്റെ ഇഷ്ടവിഭവങ്ങളായ അപ്പം, കരിമ്പ്, തേങ്ങ, നെയ്യ്, ശര്‍ക്കര, മോദകവുമെല്ലാം നല്‍കു മ്പോള്‍ ജന്മപുണ്യം നേടുവാനാകും. എപ്പോഴും ഭഗവാന്‍ കൂടെയുണ്ടെന്നുള്ള തോന്നലും വിശ്വാ സവും കവി ശ്രീ ഗണേശ നവമാലികയിലൂടെ ഊട്ടിയുറ പ്പിക്കുന്നു.
കൊട്ടത്തേങ്ങ കൊണ്ടുള്ള പൂജ ദുഃഖം അകറ്റും എന്നാണ് വിശ്വാസം. കറുക കൊണ്ട് മാല തീര്‍ത്ത്, കളഭക്കൂട്ടൊരുക്കി, കുടവയര്‍ ഊട്ടുന്നതി നുവേണ്ടി കവി കാത്തിരിക്കുന്നു. സര്‍വ്വവിഘ്‌നങ്ങളും അകറ്റി സന്തോഷം പ്രദാനം ചെയ്യുന്ന സങ്കടമോച കനും മോക്ഷകാരനുമായ ഗജാനനെക്കുറിച്ചുള്ള ശ്രീ രജി ചന്ദ്രശേഖറിന്റെ 9 കവിതകളും പ്രതിസന്ധിഘട്ട ങ്ങളില്‍ കരുത്ത് പകരുക തന്നെ ചെയ്യും.
സരള മധുരവും രമണീയവുമായ ശൈലിയിലാണ് ഓരോ കവിതയുടെയും രചന നിര്‍വഹിച്ചി ട്ടുള്ളത്. വിഘ്‌നേശ്വരാനുഗ്രഹത്താല്‍ എഴുതപ്പെട്ടിട്ടുള്ള ഈ കവിതകള്‍ ദുഃഖിതലോകത്തിന് മനശ്ശാന്തി വീണ്ടെടുക്കാന്‍ പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
No comments:
Post a Comment