പാഠഭേദം
'ഒഴുക്കിനൊത്തൊഴുകുവാനൊരുമിച്ച് നില്‍ക്കുവാന്‍...’
പുതിയ പാഠങ്ങള്‍ പഠിക്കവേണം!
കാലക്കുതിപ്പില്‍ കരഞ്ഞലിഞ്ഞീടാതെ
കുതി കൊള്‍ക കാപട്യത്തേരിലേറി.
വെള്ളയിലൊരു ചെറു കുരിശു വരച്ചെന്നാല്‍,
സത്യവും സ്നേഹവും ത്യാഗവുമായ്.
മനസ്സിന്‍റെ കോണില്‍ മരവിപ്പുമാത്രമേ
മായാത്ത ഓര്‍മകള്‍ ബാക്കിയായി.
കൂട്ടമായ് നിന്നവര്‍ കല്ലെറിഞ്ഞീടുമ്പാള്‍,
ഒരു പുച്ഛ ഭാവം മനസ്സില്‍ ബാക്കി.
കണക്കുകള്‍ കാണാപ്പുറങ്ങളായ് മാറുന്നു
കാലങ്ങളൊക്കെയും മൂക സാക്ഷി!
അസ്പര്‍ശ്യമടിമത്വമധീശത്വ വേരുകള്‍
വടവൃക്ഷമായ് വളര്‍ന്നിടുമ്പാള്‍,
തണലും കനികളും പകരുന്ന വൃക്ഷത്തെ
കരുതലോടെ നാം കാത്തിടുന്നു!
കമനീയ കാനന ഭംഗികള്‍ക്കൊക്കേയും,
കരുതലിന്‍ കാന്തിക ചിന്ത വേണം....
യുക്തിയുമയുക്തിയും ചിന്തിച്ചിരിക്കില്‍ നീ
'കാട്ടാള നീതിക്കിര മാത്രമേ.’
Comments
Post a Comment