Ruksana Kakkodi :: മധു ഭ്രമരം

Views:


മധു ഭ്രമരം

ഭയമേതുമില്ലാതെ -
നിൻ ചാരത്തണയുവാൻ,
തുടിയ്ക്കയാണെന്നും
പ്രിയനേയെൻ മനമെന്നും

ഒരു വാക്കുരയ്ക്കുവാൻ -
ഒരു നോക്കു കാണുവാൻ ,
കൊതിച്ചിതെൻ മനമാകെ
മധുമാരി പൊഴിയുന്നു.

ദൂരെത്തിളങ്ങുമമ്പിളിമാമനായ് -
പ്രിയനേ നീയെനുളളിൽ
പ്രകാശം ചൊരിയുന്നു.

നിശയായ്  നിന്നിൽ ഞാൻ
മെല്ലെ പടരവെ -
പുതുപുലരിയായെന്നിൽ നീ,
പുഞ്ചിരി തൂകയായ്.

വരുമോയെൻ ചാരേ നീ....
ഹൃദയം പകുക്കാനായ് ,
കരളും നിനക്കായി-
യേകിടാം ഞാനെന്നുമേ.

പ്രണയം തളിർക്കാനായ് -
ആ കുളിരിലായലിയാനായ് ,
വരുമോയെന്നരികേ നീ -
എൻ പ്രണയത്തിൻ മധുവണ്ടേ.







No comments: