പഠനോത്സവം 2019-2020 അധ്യയന വർഷത്തിലെ ഏറെക്കുറെ അവസാന ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗുണാത്മകമായ ഒരു അക്കാദമിക തിരിഞ്ഞുനോട്ടം... എന്നതിന്റെ ആവശ്യകതയിലൂന്നി രൂപം നൽകപ്പെട്ടതാണ് പഠനോത്സവം എന്ന ആശയം. പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെയ്ക്കുകയാണ് പഠനോത്സവം ലക്ഷ്യമിടുന്നത്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിൽ ഒരു വർഷം എന്തെല്ലാം പഠിച്ചു എന്ന് ജനകീയമായി വിലയിരുത്തുകയാണ് പഠനോത്സവത്തിലൂടെ ചെയ്യുന്നത്. ഗവ.യു.പി.എസ് കുഴിവിളയുടെ 2019-20 അധ്യയന വർഷം, വിദ്യാലയത്തിന് അകത്തും പുറത്തുമായി ഒട്ടനവധി പഠനാനുഭവങ്ങളിലൂടെയും പാഠ്യപ്രവർത്തനങ്ങളിലൂടെയും ആണ് കടന്നുപോയത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെ വളരെ സമ്പുഷ്ടമായ ഒരു വർഷം തന്നെയാണ് കുട്ടികൾക്ക് പ്രദാനം ചെയ്തത്... 20 ഫെബ്രുവരി 2020 നാണ് കുട്ടികളുടെ മികവ് ഉത്സവത്തിന് വേദിയുയർന്നത്. കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും തെളിവുകൾ സഹിതം അവതരിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകലക്കും പരിശീലനങ്ങൾക്കും ശേഷമായിരുന്നു അത്. ബഹുമാന്യനായ വാർഡ് കൗൺസിലർ ശ്രീ.എസ് ശിവദത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രാഥമിക ആരോഗ്യ പ്രവർത്ത...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog