Govt U P S Kuzhivila :: പഠനോൽസവത്തിളക്കത്തിൽ കുഴിവിള യു.പി.എസ്

Views:


പഠനോത്സവം 2019-2020

അധ്യയന വർഷത്തിലെ ഏറെക്കുറെ അവസാന ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗുണാത്മകമായ ഒരു അക്കാദമിക തിരിഞ്ഞുനോട്ടം... എന്നതിന്റെ ആവശ്യകതയിലൂന്നി രൂപം നൽകപ്പെട്ടതാണ് പഠനോത്സവം എന്ന ആശയം.

പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെയ്ക്കുകയാണ് പഠനോത്സവം ലക്ഷ്യമിടുന്നത്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിൽ ഒരു വർഷം എന്തെല്ലാം പഠിച്ചു എന്ന് ജനകീയമായി വിലയിരുത്തുകയാണ് പഠനോത്സവത്തിലൂടെ ചെയ്യുന്നത്.

ഗവ.യു.പി.എസ് കുഴിവിളയുടെ 2019-20 അധ്യയന വർഷം, വിദ്യാലയത്തിന് അകത്തും പുറത്തുമായി  ഒട്ടനവധി പഠനാനുഭവങ്ങളിലൂടെയും പാഠ്യപ്രവർത്തനങ്ങളിലൂടെയും ആണ് കടന്നുപോയത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെ വളരെ സമ്പുഷ്ടമായ ഒരു വർഷം തന്നെയാണ് കുട്ടികൾക്ക് പ്രദാനം ചെയ്തത്...

20 ഫെബ്രുവരി 2020 നാണ് കുട്ടികളുടെ മികവ് ഉത്സവത്തിന് വേദിയുയർന്നത്. കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും തെളിവുകൾ സഹിതം അവതരിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകലക്കും പരിശീലനങ്ങൾക്കും ശേഷമായിരുന്നു അത്.

ബഹുമാന്യനായ വാർഡ് കൗൺസിലർ ശ്രീ.എസ് ശിവദത്ത്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രാഥമിക ആരോഗ്യ പ്രവർത്തകനായ ശ്രീ. സന്തോഷ്കുമാർ ബി.ആർ.സി പരിശീലകരായ ശ്രീമതി. ബിനു, ശ്രീ.സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു... കുട്ടികൾ തന്നെ അധ്യക്ഷനും സ്വാഗത പ്രാസംഗികയും കൃതജ്ഞത പ്രാസംഗികനും ഒക്കെ ആയിരുന്നു എന്നതായിരുന്നു മുഖ്യ ആകർഷണം...

തുടർന്ന് കുട്ടികളുടെ വിവിധ പഠനപരിപാടികൾ അരങ്ങേറി... നാടകങ്ങൾ, വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, സംഘഗാനങ്ങൾ, ദൃഷ്യാവിഷ്‌കാരങ്ങൾ തുടങ്ങിയവ ആയിരുന്നു പ്രധാന ഇനങ്ങൾ.

പഠനോൽപ്പന്ന പ്രദർശനം, ജൈവ വൈവിധ്യപാർക്ക്‌ സന്ദർശനം, കൊയ്ത്തുത്സവം, ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, ഉല്ലാസഗണിതം, തുടങ്ങിയ നിരവധി വൈവിധ്യം തുളുമ്പുന്ന പ്രവർത്തനങ്ങൾ പഠനോത്സവത്തിന്റെ പകിട്ട് കൂട്ടി.

പരിപാടിയിൽ എല്ലാപേർക്കും സംഭാരവും ഉച്ചഭക്ഷണവും പായസവും വിതരണം ചെയ്തു.

ഒരു വർഷക്കാലം തന്റെ കുട്ടി ഏതെല്ലാം മേഖലകളിൽ... എന്തെല്ലാം കഴിവുകളിൽ... എത്രത്തോളം പ്രാവീണ്യം നേടി എന്ന് നേരിട്ട് കണ്ട് തിരിച്ചറിയുവാൻ ഓരോ രക്ഷിതാവിനും അവസരമുണ്ടായി....

കുട്ടികൾക്ക് അത് സ്വയം തിരിച്ചറിവിന്റെയും കൂടതൽ മികവിലേക്ക്‌ എത്തുവാനുള്ള പ്രോത്സാഹനത്തിന്റെയും നിമിഷങ്ങളായിരുന്നു...

രക്ഷിതാക്കളുടെ മനസ്സിന്റെ നിറവും ....കുട്ടികളുടെ പ്രസരിപ്പും വീണ്ടും വീണ്ടും എടുത്തു കാട്ടുന്നതും അത് തന്നെയായിരുന്നു.








റിപ്പോർട്ട്,



No comments: