Views:
Jagan |
അന്ന് 'നിപ',
പിന്നെ 'പ്രളയം',
ഇന്ന് 'കൊറോണ'.......!
എല്ലാം വന്നു, കണ്ടു, അനുഭവിച്ചു.
എന്നിട്ടും മനുഷ്യൻ ഒന്നും പഠിച്ചില്ല.....!!
മനുഷ്യന്‍റെ അഹന്തയും, അഹങ്കാരവും, സഹജീവികളോടുള്ള കരുതലില്ലായ്മയും അസഹ്യമാകുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലേക്കായി തിരിച്ചടികൾ ഉണ്ടാകും.
അത് പ്രകൃതി നിയമം ആണ്.
മനുഷ്യാ......
നീ നിസ്സാരൻ ആണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ ആണ്.
പൂർവ്വികർ ഇതിനെ ഭഗവാന്‍റെ പത്താമത്തെ അവതാരം ആയ ''കൽക്കി" എന്ന് പുരാണങ്ങളിൽ വിശേഷിപ്പിച്ചിട്ടുണ്ട്.
കലിയുഗത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ അല്ലെ......?
ആർക്കും, ഒന്നിനും വില കൽപ്പിക്കാതെ
ആധുനിക സൗകര്യങ്ങളിലും, സമ്പത്തിലും,
വികസനങ്ങളിലും, കഴിവുകളിലും
എത്രമാത്രം അഭിരമിച്ചാലും,
അഹങ്കരിച്ചാലും
നിസ്സാരമായ ഒരു ചുമയിലും, ജലദോഷത്തിലും,
പനിയിലും
എല്ലാം ഒടുങ്ങും
എന്ന് നാം ഇനി എന്നാണ് മനസ്സിലാക്കുന്നത്......?
വെറും ഒരു ജലദോഷപ്പനി വന്നാൽ പോലും
അത് "കൊറോണ'' ആണോ എന്ന സംശയത്താൽ,
ഭയത്താൽ
രക്തബന്ധം ഉള്ളവരെ പോലും
പേപ്പട്ടിയെ പോലെ കാണുകയും,
അവരെ സമീപിക്കാതെ,
സ്പർശിക്കാതെ ആട്ടിയോടിക്കുകയും ചെയ്യുന്ന
ഭയാനകവും, ബീഭൽസവും,
ദാരുണവുമായുള്ള കാഴ്ച നാം ഇന്ന് കൺമുന്നിൽ കാണുന്നു............!
എന്നിട്ടും, ഇപ്പോഴും മനുഷ്യാ...........
നീ ഒന്നും പഠിച്ചില്ല......!
നിന്‍റെ അഹങ്കാരവും അഹന്തയും
നാൾക്കുനാൾ വർദ്ധിക്കുന്നു.........!!
ശംഭോ മഹാദേവാ.......!!!
No comments:
Post a Comment