കൊറോണ....
ഒരു നെഗറ്റീവ് കഥ !!!
നെഗറ്റീവ് ആകാൻ പോസിറ്റീവ് മനസ്സോടെ പ്രാർഥിച്ച നിമിഷങ്ങൾ ഞാനും ഓർത്തെടുക്കട്ടെ......,
മാർച്ച് ഇരുപത്തിയെട്ടിന് ഞാൻ ക്വാറന്‍റൈന്‍ ആകുമ്പോൾ എന്തോ കുറച്ച് നാളത്തെ മടുപ്പും മാറി കിട്ടട്ടെ എന്ന് കരുതി ഞാനും റൂമിൽ കയറി.
ഉറക്കം മാത്രം ആയിരുന്നു ആകെ പരിപാടി ഇടക്ക് എവിടെയോ ഒന്ന് വായിക്കും അത്ര മാത്രം, കുറച്ചു ദിവസം കഴിഞ്ഞ് കമ്പനിയിൽ നിന്നും കാൾ വന്നു എല്ലാരും കൊറോണ ടെസ്റ്റ് ചെയ്യണം. പുറത്ത് പോകാൻ ഉള്ള മടി കാരണം ഞാൻ പോയില്ല, അങ്ങനെ ഏപ്രിൽ 15 ന് ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് പോയി ടെസ്റ്റ് ചെയ്തു ഭാഗ്യം എന്ന് പറയട്ടെ 2 ദിവസം കഴിഞ്ഞ് അവരുടെ റിസൾട്ട് വന്നു. എന്‍റെ മാത്രം വന്നില്ല അവരുടെ ടെസ്റ്റ് നെഗറ്റീവ് ആരുന്നു അതിനാൽ എനിക്ക് ടെൻഷൻ ഇല്ലാരുന്നു.
ആരോ ഇടക്ക് പറയുന്നു -"ഇവന്‍റെ സാമ്പിൾ ചൈനയിൽ കൊടുത്ത് അയച്ചു, WHO ആണ് ടെസ്റ്റ് ചെയ്യുന്നത് "
അങ്ങനെ 14 ദിവസം കഴിഞ്ഞു, ലാസ്റ്റ് ഞാനും ഹാപ്പിയായിരുന്ന് എല്ലാരോടും പറഞ്ഞു നെഗറ്റീവാണ് എന്നാലും ഒരു റിസൾട്ട് എന്താ വരാത്തത്..?? പിന്നീട് ഹോസ്പിറ്റലിൽ തിരക്കി അപ്പോൾ പറയുന്നു
ഇതു പോസിറ്റീവാണെന്ന്.
അപ്പോൾ എനിക്ക് കാൾ വന്നു HR ഡിപ്പാർട്മെന്‍റിൽ നിന്നുമാണ്" പുറത്തെങ്ങും ഇറങ്ങരുത് അവർക്ക് ഒരു സംശയമുണ്ട് പോസിറ്റീവ് ആണെന്ന്..?
ഞാൻ തിരിച്ചു പറഞ്ഞു, പറഞ്ഞാൽ ഒക്കുമോ
ടെസ്റ്റ് റിസൾട്ട് കിട്ടാതെ എങ്ങനെ പറയും. വൈകിട്ട് ഞാൻ റിസൾട്ട് നോക്കിയപ്പോൾ അവർ റിസൾട്ട് പബ്ലിഷ് ചെയ്യ്തു പോസിറ്റീവ്. ഞാൻ അറിയാതെ തന്നെ 15 ദിവസമായി ഞാൻ ഒരു കോവിഡിയൻ ആയത് കൊണ്ട് അങ്ങനെ ടെൻഷൻ അടിച്ചില്ല. നിർത്താതെയുള്ള ഫോൺ വിളികൾ എല്ലാരും എന്നെ സമാധാനിപ്പിക്കാൻ, ഞാൻ പറഞ്ഞ് എനിക്ക് കുഴപ്പമില്ല റൂമിൽ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ പറഞ്ഞു ഹോം ക്വാറന്‍റൈൻ തന്നെ നടക്കട്ടെ.
കുറച്ച് ഫ്രൂട്ട്സ് പിന്നെ പച്ചക്കറികളും നേരത്തെ മേടിച്ചു വെച്ചിരുന്നു അത് കൊണ്ട് കുറച്ച് ദിവസം കുഴപ്പം ഇല്ലാതെ പോകാം എന്ന് കരുതി. എന്തായാലും ഇനിയും വേണമെല്ലോ, എന്തായാലും കുറച്ച് ദിവസം കഴിയട്ടെ...
നാല് ചുവരുകൾക്കുള്ളിൽ ഞാൻ ഒറ്റക്ക് ആയി എങ്കിലും എനിക്ക് അങ്ങനെ പനിയോ ജലദോഷമോ ഒന്നും ഇല്ല അത് കൊണ്ട് അങ്ങനെ മരുന്നില്ല
അതിന് ഞാൻ ഡോക്ടറെ കണ്ടതുമില്ല.
കൊറോണ മരുന്ന് ഉള്ളത് അതിന്‍റെ ലക്ഷങ്ങൾക്ക് മാത്രം ആണ് അല്ലതെ വേറെ മരുന്ന് ഇല്ലല്ലോ.
ആകെ "നല്ല ചൂട് വെള്ളം കുടിക്കാൻ പറഞ്ഞു.
ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ, ചുക്ക്, മഞ്ഞൾപ്പൊടി എല്ലാം കൂടെ ഇട്ടു രാവിലെയും ഉച്ചക്കും വൈകുന്നേരവും കുറച്ച് വെള്ളം കുടിക്കാൻ മാത്രം തുടങ്ങി, ഉപ്പുവെള്ളം കവിൾ കൊള്ളാനും കൂടെ നല്ല രീതിയിൽ ആവി പിടിക്കാനും കൂടെ ഇമ്മ്യൂണിറ്റിക്ക് വേണ്ടി വിറ്റാമിൻ -C അടങ്ങിയ ഫ്രൂട്ട്സ് ഓറഞ്ച്, കിവി, ക്യാപ്സിക്കം....
എന്തോ ബോറടിച്ചു തുടങ്ങി,
വെറുതെ ഇരിക്കുന്നത് കൊണ്ട് ഇങ്ങനെ ടൈം പോകുന്നില്ല, അതിന്‍റെ ഇടക്ക് ഞാൻ തന്നെ പാചകം ചെയ്യുന്നത് കൊണ്ട് പകൽ കുറച്ചു ടൈം പോകും.
രാവിലത്തെ ഭക്ഷണം അത് വെക്കാൻ ഉള്ള മടി കാരണം പാലും, മുട്ടയും ബ്രെഡ് & ജാം കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്തു.
നിർത്താതെയുള്ള സഹതാപ ഫോണുകളും ഉപദേശങ്ങളും.. സ്നേഹം കൊണ്ട് ആയത് കൊണ്ട് കുഴപ്പമില്ലല്ലോ, ഇടക്ക് എപ്പോഴോ വീട്ടിൽ വിളിച്ചു ചേച്ചിടെ കുഞ്ഞ് പറയുന്നു "മാമ പുറത്ത് കൊറോണയുണ്ട് എങ്ങും പോകേണ്ട, അച്ഛൻ പറഞ്ഞ് ലോക്ക് ഡൌൺ ആയത് കൊണ്ട് ഞാൻ പുറത്ത്" എങ്ങും പോകാറില്ല, ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു
ഇവിടെ കൊറോണയായിട്ട് റൂമിന് പുറത്ത് ഞാനും ഇറങ്ങിയില്ല.
ഞാൻ തന്നെ ആലോചിച്ചു പനിയായിട്ട് പോലും ഒരിക്കലും വീട്ടിൽ പറയാത്ത ഞാൻ ഒക്കെ ഇനി കൊറോണ ആണ് എന്ന് എങ്ങനെ പറയും ഇതു ഒക്കെ സഹിക്കാൻ അല്ലേ കടല് കയറി വന്നതെന്ന് ആലോചിച്ചപ്പോൾ നമ്മുടെ സ്ഥിരം ചോദ്യം വായിൽ വന്നത് അവിടെ എല്ലാർക്കും സുഖമല്ലേ.? എനിക്ക് ഇവിടെ സുഖം ആണ് !
തിരിച്ചുള്ള മറുപടിയിൽ മനസ്സിന് കിട്ടിയ സന്തോഷം ഒത്തിരിയായിരുന്നു.
"നീ സൂക്ഷിക്കണം, ഇവിടെ എല്ലാർക്കും സുഖം തന്നെ "
ഈ ഒരു വാക്കിൽ തന്നെ കുറച്ച് മനസുഖം കിട്ടി അങ്ങനെ മൂന്ന്, നാല് ദിവസം കടന്ന് പോയി അപ്പോഴേക്കും കൊറോണയും ഞാനും തമ്മിൽ നല്ല ബന്ധമായി.
കഴിക്കുമ്പോൾ ഞാൻ തന്നെ പറയും എനിക്കും പാതി കൊറോണക്കും.. ഇടക്ക് ആരോ ഫോൺ ചെയ്യ്തു പറഞ്ഞു സുഖല്ലേ "നീ ആണ് എന്ന് അറിഞ്ഞു കൊറോണ നാണം കെട്ടുപോയിക്കാണും അത് കൊണ്ട് അടുത്ത ടെസ്റ്റ് ചെയ്താൽ നീ നെഗറ്റീവ് ആയിക്കോളും"
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കൊറോണ അതിന്‍റെ തനിക്കൊണം കാണിച്ചു തുടങ്ങി
"ശ്വാസം മുട്ടൽ" എനിക്കും തുടങ്ങി ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാഞ്ഞത് കൊണ്ട് നല്ല രീതിയിൽ എനിക്ക് ബുദ്ധിമുട്ട് തോന്നി ഉച്ചക്ക് ചെറിയ ഒരു പേടി തോന്നി മയങ്ങി എഴുന്നേറ്റു വന്നപ്പോൾ മാറിയില്ല, നല്ല രീതിയിൽ ഒന്ന് ആവി പിടിച്ചു കുറച്ച് കുറവുണ്ട്
സന്ധ്യയായപ്പോൾ കുറച്ചും കൂടെ പേടിയായി
എന്‍റെ ലൈഫാണ് ഞാൻ അതുവെച്ചാണ് റിസ്ക് എടുക്കുന്നത് എന്നൊരു ചിന്ത വന്നു. അതുകൊണ്ട് ഞാൻ ആംബുലൻസിന്‍റെ നമ്പർ നോട്ട് ചെയ്യ്തു വെച്ചു.
ഫുഡ് കഴിച്ച് കിടക്കാൻ വേണ്ടി ബെഡിൽ വന്നു കിടന്നപ്പോൾ നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവപെട്ടു അങ്ങനെ ഇടവിട്ട് ഇടവിട്ട് ആവി പിടിച്ചു കിടന്നു..
ഉറങ്ങാൻ ഉള്ള ചിന്ത വന്നപ്പോൾ ഞാൻ ആലോചിച്ചു ബോധം ഉള്ളത് കൊണ്ട് ശ്വാസം മുട്ടുന്നു എന്ന് തോന്നിയാൽ എഴുന്നേറ്റു ആവി പിടിക്കാൻ ഒക്കുന്നു.
കമ്മട്ടിപ്പാടം സിനിമയിൽ കണ്ണടക്കല്ലേ എന്ന് ദുൽഖർ സൽമാൻ പറയുന്ന പോലെ ഞാനും പറഞ്ഞ് ഉറങ്ങാതെ കിടന്ന്.
ഉറക്കത്തിൽ ശ്വാസം മുട്ടിയാൽ ഞാൻ എന്ത് ചെയ്യും അങ്ങനെ ചിന്തിച്ചു നാളെ ഉണരുമോയെന്നാലോചിച്ചു നേരം വെളുപ്പിച്ചു. ജനലിൽക്കൂടെ വെട്ടം വന്നപ്പോൾ ഒന്ന് ചരിഞ്ഞു കിടന്നു, അറിയാതെ ഉറങ്ങിപ്പോയി.
ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു.
എഴുന്നേറ്റപ്പോൾ ശ്വാസം മുട്ടൽ അതെ പോലെയുണ്ട് ബോറടി മാറ്റാൻ വാട്സ്ആപ്പ് ഗ്രുപ്പുകളും,ടെലഗ്രാം ഗ്രുപ്പുകളും ഉള്ളത് ടൈം പോകും ഇടക്ക് പിന്നെ എന്‍റെ കുക്കിംഗ് പരീക്ഷണശാലയും.
കൂടെ പഠിച്ച ഒരുത്തിയെ ഒന്ന് വിളിച്ചു അവള് BAMS ആണ് കൊറോണക്ക് പിന്നെ മരുന്നില്ല അറിയാം, എന്തായലും ശ്വാസം മുട്ടൽ മാറാൻ വല്ല ഐഡിയ കിട്ടുമോ എന്ന് അറിയാൻ ചുമ്മാ കുറച്ച് നമ്പർ ഇട്ടു അവൾ ഒന്ന് രണ്ട് കഷായം പറഞ്ഞു തന്നു അങ്ങനെ അതും വാങ്ങി അതിന്‍റെ കൂടെ ഒരു ചെറിയ ടിപ്സ് കിട്ടി "രണ്ട് തലയിണ വെച്ചു കിടക്കു തല ഒന്ന് പൊക്കി വെച്ചു കിടന്നാൽ കുറച്ച് ശമനം കിട്ടും ലങ്ങ്സിൽ കഫം വന്നു നിറഞ്ഞാൽ ആണ് ഈ ശ്വാസം മുട്ടൽ വരുന്നത് എന്ന് പറഞ്ഞ് കൂടെ ആരോ പറഞ്ഞ് "Happy Baby Position " ചെയ്തിട്ട് കിടന്നാൽ നല്ലത് ആണ് എന്ന് നെറ്റിൽ നോക്കിയപ്പോൾ മനസ്സിലായി.
ഇടക്ക് ഇടക്ക് ഒരു കുഞ്ഞിന്‍റെ സന്തോഷം ഞാനും മനസ്സിലാക്കി, ഞാനും ട്രൈ ചെയ്യ്തു ഒറ്റക്ക് ആയത് കൊണ്ട് എനിക്കും രസം തോന്നി കൈ, കാൽ വലിയുന്ന സമയം കൂടെ നമ്മുടെ ഡയഫ്രം വലിയുമ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഇല്ല എന്ന് മനസ്സിലായി.
അതുവരെ മടി പിടിച്ച ഞാൻ കുറച്ച് സീരിയസ് ആയി രാവിലെ നേരത്തെ എഴുന്നേൽക്കാനും ഉപ്പ് വെള്ളം കവിൾകൊള്ളാനും തുടങ്ങി അത് പോലെ നമ്മുടെ സ്പെഷ്യൽ ചൂട് വെള്ളവും.
ശ്വാസം മുട്ടൽ കുറഞ്ഞു തുടങ്ങി ഇപ്പോൾ സംസാരിക്കുമ്പോൾ മാത്രമുള്ള പ്രശ്നം ഉണ്ട്,
സ്‌ട്രെയിൻ എടുത്ത് സംസാരിക്കുമ്പോൾ ഇടക്ക് അങ്ങ് ഫ്ലോ പോകുന്ന പോലെ അത് ഉടനെ പോകില്ല എന്ന് മനസ്സിലായി.
ഇങ്ങനെ നമ്മുടെ പരിപാടിയായി കുറച്ച് ദിവസം കടന്ന് പോയി അടുത്ത ടെസ്റ്റ് ഡേറ്റ് തപ്പി ദുബായ് മെഡിക്കൽ ടീം നെ വിളിച്ചപ്പോൾ പറഞ്ഞ് റിക്വസ്റ്റ് എടുത്തിട്ടുണ്ട് പറയാം എന്ന് അങ്ങനെ ഒരു മാസം കടന്ന് പോയി. അടുത്ത രണ്ട് ടെസ്റ്റ് ഡേറ്റ് അടുപ്പിച്ചു കിട്ടിയിരിക്കുന്നു
മെയ് -17, മെയ് -20
ശ്വാസം മുട്ടൽ മാറിയപ്പോൾ എനിക്ക് തന്നെ തോന്നി അടുത്ത രണ്ട് ടെസ്റ്റ് നെഗറ്റീവ് ആകും ഇനി കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ മതിയല്ലോ അങ്ങനെ മെയ് രാവിലെ ഞാൻ പുറത്ത് പോയി നാട്ടിലെ പോലെ ബാക്ക് സൈഡ് കവർ ചെയ്യ്ത വാൻ ആരുന്നു മാസ്ക്കും, ഗ്ലോവ്‌സും ഇട്ടു ഞാനും ഇറങ്ങി മെഡിക്കൽ സെന്ററിൽ ചെന്നപ്പോൾ വലിയ തിരക്ക് ഇല്ല അകത്തു ചെന്നപ്പോൾ ഒരു ഒരു നാൽപ്പത്തിന് മുകളിൽ ആളുകൾ കാണും എല്ലാരും ടെസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നു.
ഞാൻ നോക്കിയപ്പോൾ നേഴ്സ് മലയാളികൾ ആണ് അവര് കഥ ഒക്കെ പറഞ്ഞ് സാമ്പിൾ എടുക്കുന്നു അത് കണ്ടപ്പോൾ എനിക്കും സന്തോഷം അങ്ങനെ എന്‍റെ ഊഴം ആയി
അങ്ങനെ മൂക്കിൽ കുത്തി ടെസ്റ്റ് സാമ്പിൾ എടുത്ത് ഞാനും ഹാപ്പി മൂഡിലായിരുന്നു കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ
എനിക്കും പുറത്ത് ഇറങ്ങാല്ലോ..
വീണ്ടും ഞാൻ മടി പിടിച്ചു അടുത്ത റിസൾട്ട് വരട്ടെ മാറിയോ എന്ന് നോക്കാം.
അതിന്‍റെ ഇടക്ക് മെയ് -20 ആയി ഞാൻ അടുത്ത ടെസ്റ്റ് ചെയ്യാൻ വേണ്ടി പോയി അവിടെ പറഞ്ഞ പോലെ നേഴ്സ് അറബിയായിരുന്നു പാവം പേടികൊണ്ട് ആണ് എന്‍റെ മൂക്ക് ഏത് വാ ഏത് എന്ന് പേടിച്ചു നോക്കി അവസാനം ഞാൻ കാണിച്ചു കൊടുത്തു സാമ്പിൾ എടുക്കാൻ വേണ്ടി അവൻ എന്‍റെ നെറുകും തലയിൽ വരെ കുത്തി കയറ്റി. മൂക്കിൽ ചെറിയ ഒരു സ്റ്റിക്ക് അറ്റത്തു കുറച്ച് പഞ്ഞിയും ആണ് അത് കൊണ്ട് ആണ് കുത്തി കയറ്റി നോക്കിയത്
വേദന കൊണ്ട് നാല് തെറി പറഞ്ഞെങ്കിലും കണ്ണിൽ നിന്നും നല്ല പോലെ കണ്ണീർ വരുന്നുണ്ടായിരുന്നു. അങ്ങനെ തിരിച്ചു റൂമിൽ എത്തി മൂന്ന് മണിക്കൂർ വേണ്ടി വന്നു ഞാൻ ഒന്ന് നോർമൽ ആകാൻ
വേദനയോട് ഫുഡ് കഴിച്ച് കിടന്ന് ഇടക്ക് എപ്പോഴോ ഫോൺ നോക്കിയപ്പോൾ ഫസ്റ്റ് ടെസ്റ്റ് റിസൾട്ട് വന്നിരിക്കുന്നു അത് വീണ്ടും പോസിറ്റീവാണ്...
ഞാൻ നല്ല രീതിയിൽ ഡെസ്പ്പ് ആയി ഇത്രയും ഒക്കെ ചെയ്യ്തിട്ടും എത്ര ടൈം എടുത്തിട്ടും മാറിയില്ല എന്ന് ആലോചിച്ചു വിഷമം വന്നു, അപ്പോൾ മനസ്സിൽ ഒരു ആലോചന തോന്നി വൈറസ് ഇത്തിരി സ്ട്രോങ്ങ് ആണ് ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാല്ലേ
ഗവണ്മെന്‍റ് ഐസൊലേഷനിൽ പോയി നോക്കാം അവിടെ ആകുമ്പോൾ ഇടക്ക് ചെക്ക് അപ്പ് കാണുമല്ലോ അവിടെ പോയി അവർ പറഞ്ഞു ടെലി മെഡിസിൻ ഓപ്ഷൻ ഉണ്ട് അങ്ങനെ വിഡിയോകാൾ വഴി ഡോക്ടർ ആയി സംസാരിക്കാൻ റെഡിയാക്കി വന്നു അത് പിന്നെ ക്യാൻസൽ ചെയ്യ്തു
അതിന്‍റെ ഇടക്ക് മോഡി കൊടുത്ത് വിട്ട Hydroxychloroquine എങ്കിലും കിട്ടിയാൽ കൊള്ളാം എന്ന് ആലോചിച്ചു പോയി. വീണ്ടും സഹതാപ ഫോൺകോളുകൾ വന്നു. ഞാൻ കുറച്ച് വിഷമത്തിലാണ് എങ്കിലും പറഞ്ഞു ഇപ്പോൾ കുഴപ്പമില്ലന്ന്, ഇനി അടുത്ത ടെസ്റ്റ് അതും പോസിറ്റീവ് തന്നെ ആയിരിക്കുമെന്ന്..
രണ്ട് ദിവസം കഴിഞ്ഞപ്പോൾ സെക്കൻഡ് ടെസ്റ്റ് റിസൾട്ട് എല്ലാം മാറ്റി മറിച്ചു കൊണ്ട് നെഗറ്റീവ്.
സന്തോഷം കൊണ്ട് എല്ലാരേയും വിളിച്ചു
ഇപ്പോൾ ഇനി അടുത്ത ടെസ്റ്റ് ഡേറ്റ് ആണ് പ്രശ്നം പെരുന്നാൾ ആയത് കൊണ്ട് ഡേറ്റ് കിട്ടിയില്ല ജൂൺ -2 ആണ് അടുത്ത ഡേറ്റ് കിട്ടിയത് അതിന്‍റെ ഇടക്ക് ചേച്ചിയെ വിളിച്ചു -"ഡി ഞാൻ ഇത്ര ദിവസം റൂമിൽ ഇരുന്നത് എന്താ എന്ന് അറിയാമോ...??
എനിക്ക് കൊറോണയാണ് " എന്നുപറഞ്ഞു. അവൾ വിശ്വസിച്ചില്ല അവസാനം വിശ്വസിച്ചു.
"ഇനി ഒരു ടെസ്റ്റ് നെഗറ്റീവ് ആയി അടുത്ത ടെസ്റ്റ് ഇനി ജൂൺ -2 ന് ആണ്,
ആരോടും പറയണ്ട",
ഒരു പ്രാർഥനക്ക് പോലും ഞാൻ ആരോടും പറഞ്ഞില്ലന്ന് "കേട്ടപ്പോൾ അവൾക്കും വിഷമം ആയി...
അങ്ങനെ ജൂൺ -2 അത് എത്തി ടെസ്റ്റ് പോകാൻ പേടി ആയിരുന്നു കഴിഞ്ഞ തവണ ആയത് പോലെ വല്ലതും ആയാലെന്നോർത്തു. ഈ ടൈം വന്നത് ഒരു അറബി ഫീമെയിൽ നേഴ്സ് ആരുന്നു അവർ നല്ല പോലെ പെരുമാറി. സാമ്പിൾ എടുത്തു,
ഇനിയാണ് എനിക്ക് ടെൻഷൻ..
അടുപ്പിച്ചു രണ്ട് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയി എങ്കിൽ അസുഖം മാറി എന്ന് ആണ് ഫസ്റ്റ് ടെസ്റ്റ് പോസിറ്റീവ് വന്നത് കൊണ്ട് എനിക്ക് ലാസ്റ്റ് രണ്ട് ടെസ്റ്റ് നെഗറ്റീവ് കിട്ടണം
ഈ ടെസ്റ്റ് റിസൾട്ട്, ഇനി ഇതും പോസിറ്റീവ് ആയാൽ പണി പാളും, വീണ്ടും ഞാൻ അടുത്ത രണ്ട് നെഗറ്റീവ് തേടി റൂമിൽ ഇരിക്കണം.
ഞാൻ വിചാരിച്ചു ഫസ്റ്റ് ടെസ്റ്റ് നെഗറ്റീവ് ആണ് എന്ന് വിചാരിച്ചു അത് പോസിറ്റീവ് ആയി
സെക്കൻഡ് ടെസ്റ്റ് പോസിറ്റീവ് ആകും എന്ന് വിചാരിച്ചു അത് നെഗറ്റീവ് ആയി അത് കൊണ്ട് ഇനി ഒന്നും വിചാരിക്കുന്നില്ല...
അങ്ങനെ പിറ്റേ ദിവസം റിസൾട്ട് വന്നു "നെഗറ്റീവ്"...
സത്യം - എഞ്ചിനീയറിംഗ് ലൈഫ് ന് ശേഷം റിസൾട്ട് വന്ന് സന്തോഷിച്ച നിമിഷങ്ങൾ പോലെയായിരുന്നു ഇതും....
കമ്പനിയിൽ വിളിച്ചു പറഞ്ഞു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടൻ ജോയിൻ ചെയ്യാൻ പറഞ്ഞു.
അത് കഴിഞ്ഞ് അച്ഛനെ വിളിച്ചു
"അച്ഛാ എനിക്ക് കൊറോണ ആയിരുന്നു മാറി എന്നുപറഞ്ഞു അച്ഛൻ ഒന്നും മിണ്ടുന്നില്ല പുള്ളിക്ക് എന്ത് പറയണം എന്നറിയില്ല എന്ന് എനിക്ക് മനസ്സിലായി "
കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം അച്ഛൻ ഒന്ന് ഒക്കെ ആയി, കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു കൊടുത്തു ഒരു കൊച്ച് കുട്ടി കേട്ടു ഇരിക്കുന്ന പോലെ അച്ഛൻ അത് കേട്ടിരുന്നു,
കൂടെ ചേച്ചിയോടും പറഞ്ഞ് അവൾക്കും സന്തോഷമായി...
അങ്ങനെ ഞാൻ പോസിറ്റീവ് ആണെന്നറിഞ്ഞു 35 ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും നെഗറ്റീവ് ആയി ജൂൺ -3 ന്
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ന് വേണ്ടി നോക്കി കിട്ടിയില്ല കമ്പനിയിൽ വിളിച്ചു,
അവർ പറഞ്ഞു നീ വർക്ക് ചെയ്യുന്ന സൈറ്റ് -ൽ അന്വേഷിക്കാൻ അവിടുന്ന് പറഞ്ഞു, 14 ദിവസം വീണ്ടും വീട്ടിൽ ഇരിക്ക്. അതുകഴിഞ്ഞു. എന്നിട്ട് ജൂൺ -18ന് ജോയിൻ ചെയ്യാൻ. അങ്ങനെ ജൂൺ -18 ന് ഞാൻ ജോയിൻ ചെയ്യ്തു.
മാർച്ച് -28 മുതൽ ജൂൺ -18 വരെയുള്ള കാലയളവ് മറക്കാനാവാത്ത നിമിഷങ്ങൾ.....
കൊറോണക്ക് മരുന്നില്ല അതിന് വേണ്ടത് നല്ല പോലെ ആഹാരം കഴിക്കുക, നല്ല പോലെ വെള്ളം കുടിക്കുക പിന്നെ വിശ്രമം ഇത്രയും മതി അപ്പോൾ തന്നെ കൊറോണ നമ്മളെ മടുത്തു പൊയ്ക്കോളും
ആർക്കും കൊടുക്കാതെ നമ്മുടെ സ്വകാര്യതയായി സുക്ഷിച്ചാൽ മതി പിന്നെ എനിക്ക് പറയാനുള്ളത് ഏറ്റവും നല്ല മെഡിസിൻ എന്നത് പപ്പേട്ടൻ മൂവി ആണ് അദ്ദേഹത്തിന്‍റെ 36 സിനിമകളിൽ 30 സിനിമയാണ് കൊറോണ ടൈം ഞാൻ കണ്ട് തീർത്തത് സത്യം പറഞ്ഞാൽ എനിക്കും കൊറോണക്കും ഒരു പോലെ ഇഷ്ട്ടപെട്ടു അങ്ങ് പ്രയാണം മുതൽ ഇങ്ങു ഗന്ധർവ്വൻ വരെ എന്നാ ഫീൽ ആണ് നമ്മൾ പോലും ലയിച്ചിരുന്നു പോകും.
പത്മരാജൻ മൂവീടെ ആ ഒഴുക്ക് ആണ് സത്യം പറഞ്ഞാൽ റസ്റ്റ് ടൈം നമ്മുക്ക് വേണ്ടത് പറയാൻ തുടങ്ങിയാൽ ഫുൾ സിനിമ കഥ ഞാൻ ഇപ്പോൾ പറയാൻ തുടങ്ങും.
മൂവി ഒക്കെ കണ്ട് സുഖിച്ചു ഇരുന്ന കൊറോണ ലാസ്റ്റ് എന്നെ മടുത്തു പുറത്ത് പോകാൻ കാരണം ഞാൻ പറഞ്ഞില്ലല്ലോ അറിയാതെ എന്‍റെ വായിൽ നിന്നും കൊറോണയെ ഓടിക്കാൻ ഉള്ള മന്ത്രം പറഞ്ഞ്
കണ്ണടച്ച് Go കൊറോണ Go എന്ന് മൂന്ന് വട്ടം പറഞ്ഞപ്പോൾ എന്നെ നോക്കി പോടാ നെഗറ്റീവോളി എന്ന് പറഞ്ഞ് ഞാൻ ഗന്ധർവ്വൻ മൂവിയിൽ ഭാമയെ ഒറ്റപ്പെടുത്തി കളഞ്ഞ് കടന്ന് കളഞ്ഞ ഗന്ധർവ്വനെ പോലെ മുങ്ങി. കാര്യം ഒക്കെ പറഞ്ഞാലും "വെറുത്തു വെറുത്തു വെറുപ്പിന്‍റെ അവസാനം ഞാനും കുട്ടി ശങ്കരനെ ഇഷ്ട്ടപ്പെട്ടു വരുവാരുന്നു " അഴകിയ രാവണൻ സിനിമയിൽ ഭാനുപ്രിയ പറയുന്ന പോലെ ഞാൻ ഈ ഓർമ്മകൾ പറയാൻ തന്നെ കാരണം ആരും പേടിക്കണ്ട panic ആകേണ്ട ഒരു കാര്യം പോലും ഇല്ല.
പരിധികൾ മറികടക്കുമ്പോൾ ലോകം നമ്മെളെ കരുത്തർ എന്ന് വിളിക്കും.
നമ്മുടെ ഉൾക്കരുത്ത് കൊണ്ടാണ് നമ്മൾ ജീവിതത്തെ ജയിച്ചത്. ഒരു വൈറസ് കൊണ്ടോ, ലോക്ക് ഡൗൺ കൊണ്ടോ അവസാനിക്കുന്നതല്ല നമ്മുടെ ലക്ഷ്യങ്ങൾ. നാം ഒന്നിച്ച് അതിജീവിക്കും. കൂടുതൽ കരുത്തോടെ തിരികെ വരും. പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ ആണ് ലോകം നമ്മെ കരുത്തർ എന്ന് വിളിക്കുന്നത്
ഇനിയും ജീവിതത്തിൽ കരുത്തും കരുണയും ഉണ്ടാകട്ടെ കരുത്തർ ഇനിയും ജനിക്കട്ടെ എന്ന് പറഞ്ഞ് എന്‍റെ ഓർമ്മക്കുറിപ്പുകൾ ഇവിടെ നിർത്തട്ടെ..
രജനീഷ്
1 comment:
നന്ദി, സ്നേഹം 😍🥰
Post a Comment