Raji Chandrasekhar :: പുന്നാര പൂങ്കിളിയേ...

Views:

 

പുന്നാര പൂങ്കിളിയേ...

 

എന്നെന്നുമെന്നരികിൽ, ഇരുന്നു നീ

കിന്നാരം ചൊല്ലിടേണം,

എന്നുടെ ആരാമത്തിൽ, കൂടുകൂട്ടി

പുന്നാര പൂങ്കിളിയേ...

 

നാളുകൾ എണ്ണിയെണ്ണി, എൻ കരളെ

നീ വരും നാളണയെ,

ഓളമിട്ടെന്റെയുള്ളിൽ, ഉയരുന്ന

മേളങ്ങൾ കേൾക്കു നീയും...

 

സന്ധ്യ വന്നീ വഴിയിൽ, കരളിലും

അന്ധ തമസ്സണയെ,

പൂർണേന്ദു നീയുദിച്ചെൻ, നഭസ്സിലും

പൗർണമിപ്പാലൊഴുക്കൂ...


Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments: