Raji Chandrasekhar :: ഇന്നും ....

Views:

 

ഇന്നും ....

 

മിണ്ടണമെന്നുണ്ടു രണ്ടു പേർക്കും

മിണ്ടുവതാദ്യമാരെന്നു തർക്കം,

ആകാശശുദ്ധിയും നെഞ്ചു മൂകം

വേകുന്ന സൂര്യനും തമ്മിലിന്നും.

 

ഇലയിട്ടു സ്വപ്നം വിളമ്പി വയ്ക്കും

പലവട്ടം വഴിയിലേക്കെത്തി നോക്കും,

നിലതെറ്റും പകലിന്റെ കാതിലെന്തോ

ചിലതില്ലെ ചൊല്ലുവാൻ ബാക്കിയിന്നും.

 

ഒന്നിച്ചു പോകുവാൻ കെഞ്ചുമുള്ളിൽ

കുന്നോളം രാഗം നിറച്ചു നിൽക്കും,

കാണും ചിരിക്കും മറഞ്ഞു കേഴും

നാണം വിമൂകം തുടിക്കുമിന്നും.


Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments: