ഒരു മന്ദഹാസം
ഒരു മന്ദഹാസം നീ തൂകുമ്പോൾ, നിന്നുടെ
മുഖമൊന്നൊരല്പം വിടർന്നിടുമ്പോൾ...
അതിഗൂഢമായിരം നിറദീപനാളങ്ങൾ
തിരിനീട്ടുമെന്നിരുൾ മാനസത്തിൽ ...
ഒരു മാത്ര കണ്മുനക്കോണിലൂടെന്നെ നീ
കളിവാക്കു ചൊല്ലി വിളിച്ചിടുമ്പോൾ ...
നിഴലാകെ മൂടുമെൻ രാഗവാനത്തിലും
മഴവില്ലിൻ മയിലുകളാടുമെന്നും ....
മൃദുതരവൈഖരിയൊന്നു നിൻ ചെഞ്ചോരി-
മലരിതൾ ചുണ്ടിലടർന്നുവെന്നാൽ...
മധു തോൽക്കും രാഗങ്ങളുയിരാളും നിന്നുടെ
https://www.amazon.in/dp/B08L892F68
മണിവീണ ഞാനെന്റെ സ്വന്തമാക്കും.

Comments
Post a Comment