എനിക്കെന്താണ് കറമൂടി ഇരുളാണ്ട്, വഴിയൊന്നും തിരിയാണ്ട്, പെരുംപാത മണത്തെങ്ങോ കുടുങ്ങണുണ്ട്... വിജയത്തിൻ മദം പൂണ്ട- ങ്ങലറുന്നൊരെതിരാളി പെരും ചോദ്യമുനകൊണ്ട് പിളർക്കണുണ്ട്... കലക്കങ്ങൾ അടക്കുവാൻ അലമാലയൊടുക്കുവാൻ അവനുണ്ട്, ചിന്തമാന്തി വിത്തുകൾ പാകി... കലപില കനവുകൾ പറക്കുവാൻ കൊതി മൂത്ത് , ചിറകില്ലാ കിളികൾപോൽ പകച്ചു നീറി... നോക്കുടക്കാ ഗഗനത്തിൽ പാട്ടു മൂളാക്കാറ്റു കെട്ടി ചിരകാലം തപിച്ചങ്ങ് തപസ്സിലാഴ്ന്നു... അകക്കണ്ണിൻ വെളിച്ചത്തിൽ ഒളിപ്പിച്ച കദനങ്ങൾ കരൾ വെന്ത് മനം ചൂഴ്ന്ന് ജപിച്ചുണർത്തി... മഴ ചീണ്ടി തുറക്കവേ, പുതുമണം പരക്കവേ, കരളലക്കടലിലി- ന്നറിവിടങ്ങൾ... അനുഭവ നനയേറ്റ്, കനിവായിവിളഞ്ഞിട്ട്, അതിരുകൾ താണ്ടുവോർ- ക്കന്നമാകേണം... ഇരുളിൽ നിന്നുയർന്നല്ലോ, പുതുയാത്ര തുടരുന്നു, വിഴുങ്ങുവാൻ ഇരയില്ലേൽ, എനിക്കെന്താണ്... --- Sidheekh Subair
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog