എന്‍റെ മണ്ണ് എന്‍റെ സ്വപ്നം
(കർഷകന്‍റെ വിലാപം)
Aghila
ആ നാളുകൾ ഇന്നന്യമായി...
ഞാൻ വിയർപ്പൊഴുക്കി മണ്ണിലേക്ക് വിളയിച്ച നൂറുമേനി ഇന്നെനിക്കന്യമായി....
പണിയില്ല കൂലിയില്ല
എൻ വീട്ടിൽ പട്ടണി തൻ കരിനിഴലുകൾ പതിച്ചീടിനാൽ...
എൻ ആശകളെ സ്വപ്നങ്ങളായി പേറി അലയുന്ന കർഷകനാണു ഞാൻ...
വിണ്ടു കീറിയ പാടത്തില്‍ നിറയെ
വിത്തിറക്കുവാന്‍ ആയുധമിറക്കുന്നു
വിത്തിനൊപ്പം വിതക്കുന്നു ഞാന്‍
വിയര്‍പ്പിന്‍ ചുടുനീര്‍ത്തുള്ളികള്‍..
ആ നേരം ഒന്നു ആശിച്ചിരുന്നു ഞാൻ കുറച്ചു നേരമെങ്കിൽ കുറച്ചുനേരം...
വീട്ടിൽ നടു നിവർത്തി കിടക്കണമെന്നും... മറ്റുമായി
ഒരു നേരത്തെ അവധിക്കായ്...
അന്നു ഞാൻ കൊതിച്ചെന്നു മാത്രം....
എങ്കിലും ഏൻ അറഞ്ഞതില്ല
ഇതിത്രയും അസഹനിയമാം മോഹമെന്ന്...
ആ മണ്ണിലേക്ക് നോക്കി നിക്കുമ്പോൾ എൻ നെഞ്ചൊന്നു ചാഞ്ഞുലയുന്നു....
ക്ഷണനേരം ഇവിടെ നിന്നു നോക്കിയാൽ കാണം
എൻ മണ്ണിൻ മണമുള്ള നാളുകൾ..
എൻ സ്വപ്നങ്ങൾ അകലെയല്ലെങ്കിലും
ഇന്നെനിക്കതു അകലേക്കു മാഞ്ഞു പോയി....
ഇനിയെന്നുദിച്ചുയരുമെൻ പൊൻകിരണമേ നീ എനിക്കായ്....
എന്നിലെ സ്വപ്നങ്ങളെ പെറ്റുപോറ്റുവാൻ...
നാളെയെൻ പാടത്തിൽ നിറയെതളിര്‍ക്കുന്ന
നാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം....
Aghila
1 comment:
Thank you 😍🥰
Post a Comment