Views:
वसीयत
भारत भूषण अग्रवाल
വിവർത്തനം : ദിലീപ് വാമനപുരം
വിൽപ്പത്രം
വെറുമൊരു മൺകൂനയായ്
മാറിയിട്ടെന്തിനാ
മരണം വരും മുന്നേ
സർവ്വതും ദാനം ചെയ്യാം
എന്‍റെയീ കണ്ണുകൾ
ബസിലെ ഡ്രൈവർക്ക്
വണ്ടിയോടുമ്പൊഴും
കണ്ടിടാം ഫുട്പാത്തിലൂ -
ടൊഴുകും പുഷ്പങ്ങളെ
എന്‍റെയീ കാതുകൾ
എന്‍റെ ഓഫീസർക്ക്
ഏഷണി കുമിഞ്ഞാലും
കവിതയും ശ്രവിക്കാലോ
എന്‍റെ വായ്
എന്‍റെ നേതാവിന്
പ്രസംഗമൊഴിഞ്ഞിട്ടില്ല നേരം
അതിനാലയാളല്പം
അന്നവും കഴിച്ചോട്ടെ
എന്‍റെ കൈകൾ
ചതുർഭുജ ശാസ്ത്രിയ്ക്ക്
അതിനാലെ അന്വർത്ഥമാകട്ടെ
അദ്ദേഹത്തിന്‍റെ തിരുനാമം
എന്‍റെ കാലുകൾ
ആ പാവം കള്ളന്,
പറയുന്നെല്ലാവരും
അവനില്ല കാലുകളെന്ന്
എന്‍റെ ഹൃദയം
പ്രിയപ്പെട്ടവളേ നിനക്ക്
പ്രണയത്തിലും നീയൊരു
പതിവ്രതയാകട്ടെ
--- ദിലീപ് വാമനപുരം
No comments:
Post a Comment