കവിത :: Kaniyapuram Nasirudeen :: ചക്കീം ചങ്കരനും

Views:

ചക്കി
അകത്തും
ചങ്കരൻ
പുറത്തും
പണിയെടുത്തു

ചക്കി
അകത്തളത്തിൽ
അടുക്കളയിൽ
തീ കൊണ്ട്
പൊള്ളിയപ്പോൾ
ചങ്കരൻ
പുറത്ത് വെയിൽ
കൊണ്ട് പൊള്ളി

ആർക്കും
പരാതിയില്ല
പരിഭവമില്ല

വഴക്കിൻ വാക്കുകൾ
ഒഴിഞ്ഞു നിന്നു
അടിയും ഇടിയും
അടുത്തില്ല

ചങ്കരൻ
തൊടിയിൽ നിന്നും
കിഴങ്ങും മറ്റും
പിഴുതെടുത്തിട്ടു
ചക്കി
പുഴുങ്ങിയെടുത്തു
സ്നേഹത്താൽ
വിളന്പി
രണ്ടാളും
സ്നേഹത്താൽ
ഉണ്ടു

ചങ്കരൻ
പിണങ്ങിയില്ല
ചക്കി
ഇണങ്ങിനിന്നു
ചക്കീം ചങ്കരനും
ഒന്നിച്ചു നടന്നപ്പോൾ നമ്മൾ
പറഞ്ഞു
ചക്കിക്കൊത്ത ചങ്കരൻ




കണിയാപുരം നാസറുദ്ദീൻ
ദാറുൽ സമാൻ
കരിച്ചാറ, പള്ളിപ്പുറം.. പി.ഒ
തിരുവനന്തപുരം..695316
മൊബൈൽ 9400149275



No comments: