Ameer Kandal :: കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം

Views:

വൈവിധ്യമാർന്ന പരിപാടികളുടെ നിറവിൽ 
കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം


കരിച്ചാറ സൗഹൃദവേദിയുടെ നാലാമത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.സാംസ്കാരിക സംഗമം ,കോവിഡ് പ്രതിരോധ പ്രവർത്തകർക്കാദരം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കനുമോദനം, അഗതികൾക്കാശ്വാസം, വാർഷികോപഹാര സമർപ്പണം തുടങ്ങിയ പരിപാടികൾ നടന്നു.

കരിച്ചാറ ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന സാംസ്കാരി സംഗമം അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കരിച്ചാറ സൗഹൃദവേദി പ്രസിഡന്‍റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി അമീർകണ്ടൽ സ്വാഗതം ആശംസിച്ചു.


പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജിതാ ബീവി, വാർഡ് മെമ്പർമാരായ സണ്ണികുമാർ, മുരളീധരൻ നായർ, കൃഷ്ണൻകുട്ടി, തണൽ ചാരിറ്റബിൾ ട്രസ്റ്റ്
ചെയർപേഴ്സൺ ജൗഹറ, സിദ്ധിഖ് സുബൈർ, ചാന്നാങ്കര ജയപ്രകാശ്, ഡോ.ലിമ, ഷജു കരിച്ചാറ, കാസിം പിള്ള തുടങ്ങിയവർ ആശംസകളർപ്പിച്ചു. കരിച്ചാറ സൗഹൃദവേദി എക്സിക്യുട്ടീവ് അംഗം പീരുമുഹമ്മദ് നന്ദി രേഖപ്പെടുത്തി.


ഖാദർബായ്, സുകുമാരൻകുട്ടി, കരിച്ചാറ നാദിർഷ,രമേശൻ, അക്ബർ ഖാൻ, സുധീർ കടവിൽ, സത്യൻ, ഷംനാദ് ചിറ്റൂപറമ്പിൽ, സിറാജ്, സക്കീർ ,സുധീർ എ സലാം, സജീം, സുധീർ എഫ്, അസീംബായ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







No comments: