Views:
ദൂരെ ഞാനെന്‍റെ മൺകുടിലിൻ
മുറ്റത്തെ മന്ദാര പൂവനത്തിൽ ,
പ്രീയേ നിനക്കായ് പാടുന്നു പിന്നെയും
ഹൃദയമാം വീണതൻ തന്ത്രി മീട്ടി.
രാഗവും താളവും ചേർന്നു നിന്നു
ശൃംഗാര സന്ധ്യതൻ കല്പടവിൽ ,
വന്നണയൂ സഖി പ്രേമാർദ്രനാം
വെണ്ണിലാച്ചന്ദ്രന്‍റെ തേരിലേറി.
മൺചിരാതിൻ ദീപനാളം മയങ്ങി
പൊൻനിലാവിൽ ചേർന്നലിഞ്ഞു പാടാം,
മാനസവീണതൻ ശ്രുതിയേറ്റു മൂളാൻ
മാനത്തു വന്നല്ലോ താരകങ്ങൾ .
നീയെൻ ചാരത്തു വന്നു ചേർന്നാൽ
പ്രീയേ പ്രണയം മധുരം
ജീവിത ജാലകം ചാരാതെ ഞാൻ സഖീ
നിത്യവും നിന്നെയും കാത്തിരിക്കും.
1 comment:
ആനന്ദനക്കുട്ടൻ സാർ.
നന്നായി... അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍
Post a Comment