വെയിലിന്‍റെ കൊത്തേറ്റ്
വർഷത്തിലേക്കു വീണു
അവൾ ഒഴുകിക്കൊണ്ടേയിരുന്നു
ഒരു പ്രള (ണ)യവും പ്രതീക്ഷിച്ച്
ഒഴുക്കിന്‍റെ അവസാനം ശിശിരം
അവൾ ഇലകൊഴിഞ്ഞ ഒറ്റമരം
അവൾക്ക് മൂന്ന് ഋതുക്കൾ മാത്രം
അടുക്കളയിലെ രാജ്ഞി
അറപ്പുര നിഷിദ്ധം
അവൾ വിളഞ്ഞു നിൽക്കുന്ന ഉപ്പു പാടം
അവളുടെ സ്വേദം നിനക്ക് രുചിക്കൂട്ട്
ചോരയും, കണ്ണീരും ചേർന്ന്
നിന്‍റെ ഇഷ്ടഭോജ്യമായ് തിളച്ചു നിൽക്കുന്നു
നീ സ്വാദോടെ നൊട്ടിനുണയുന്നു
അവൾ,
കത്തിത്തീരുന്ന മൂന്ന് ഋതുക്കളുടെ
അടുപ്പുകല്ല്
--- Raju.Kanhirangad

Comments
Post a Comment