പ്രബോധനം ======= ദീപപ്രഭയാൽ ജ്വലിക്കട്ടെ!നാടിന്റെ കൂരിരുൾപാത തെളിഞ്ഞിടട്ടേ! ജ്ഞാനദീപംകൊണ്ടു പ്രോജ്ജ്വലമാകട്ടേ! മാനവഹൃത്തിന്നിരുൾക്കാടുകൾ. വാടിയ വാടികൾ പൂത്തുതളിർക്കട്ടേ! വാടാമലർത്തിങ്കളെന്നപോലേ പാടിമറന്നതാം പല്ലവി പാടുവാൻ തേടിവന്നീടട്ടേ! പൈങ്കിളികൾ. നാദമയൂഖം മലർവനിതീർക്കട്ടേ മോദമധുപങ്ങളെത്തിടുവാൻ ദീപാങ്കുരങ്ങൾ തളിർക്കട്ടെയുള്ളിലായ് ദീപ്തിമത്താകട്ടേ മർത്ത്യജന്മം! രമ്യഹർമ്മ്യങ്ങളിലല്ല, വിരാജിപ്പൂ രമ്യതയേറും ഹൃദന്തസ്നേഹം! ദീപകരാഗങ്ങൾ മൂളുക! ഹൃത്തടം ദീപ്തോപലംപോലെയാകും നൂനം! ദീപമരാളങ്ങൾ നീന്തിത്തുടിക്കട്ടേ ദീപോത്സവങ്ങളായെന്നുമെന്നും ഭാരതവർഷപ്രമാണങ്ങളിവ്വിധം പാരിന്നുമേകട്ടെയാത്മബോധം! ======== ദീപ്തോപലം =സൂര്യകാന്തക്കല്ല് ലീലാമണി വി. കെ
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog