അരങ്ങുവാഴുന്ന സത്യങ്ങൾ ജയൻ പോത്തൻകോട് 9446559210 ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം മറ്റുള്ളവരുമായി സസ്നേഹം ഇടപെടുന്നവരെയാണ് സമൂഹത്തിനാവശ്യം. മനസ്സ് തുറന്നു ചിരിക്കുന്ന മനുഷ്യൻ പൂത്തുലഞ്ഞ് നിൽക്കുന്ന ചെടിയാണെന്നൊരു കവിവാക്യമുണ്ട്. അത്തരം വ്യക്തികളെ കാണുമ്പോൾ നമ്മിൽ ആനന്ദവും ആശ്വാസവും ഉണ്ടാകുന്നു. അത്തരം മനുഷ്യരിൽ മഹത്വവും ഉണ്ടാകും. നിറഞ്ഞ ആത്മവിശ്വാത്തോടെ തെളിഞ്ഞ പുഞ്ചിരിയുമായി മനസ്സിൽ തെളിച്ചമുള്ള വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ. രജി ചന്ദ്രശേഖർ . ജീവിതത്തി ന്‍റെ സങ്കീർണതകളെ തീവ്ര യാഥാർഥ്യത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് അദ്ദേഹത്തി ന്‍റെ മഞ്ചാടി. വൈവിധ്യമുള്ള പ്രമേയത്താൽ സമൂഹത്തിലേക്കു തുറന്നുപിടിച്ച കണ്ണ് . മഞ്ചാടി സമൂഹത്തി ന്‍റെ ജീർണിച്ച മുഖത്തേക്കുള്ള പ്രതികരണവുമാണ്. ചുറ്റും നടമാടുന്ന സംഭവങ്ങളെക്കുറിച്ച് സദാ ഉത്കണ്ഠപ്പെടുന്ന ഒരു മനസ്സ് ഈ കവിയിലുണ്ട്. ജീവിതത്തി ന്‍റെ അകവും പുറവും സത്യസന്ധമായി പകർത്തുകയാണ് ശ്രീ രജി ചന്ദ്രശേഖർ മഞ്ചാടിയിലൂടെ. ത ന്‍റെ കൈവെള്ളയിലൂറുന്ന നിണത്തുള്ളിയെ മഞ്ചാടിയോട് ഉപമിച്ചാണ് കവി കവിത തുടങ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog