Skip to main content

Posts

Showing posts from April, 2022

Sidheek Subair :: അമ്പിളിക്കൂട്ട്

ദേശത്തിനപ്പുറം കാലം കൊരുത്തിട്ടൊ - രോർമകൾ ജാലകം താണ്ടിയെത്തി .... താപം തിളയ്ക്കുന്ന മേടത്തിലും , ദിവ്യ - സ്നേഹം വിളമ്പുമെന്നമ്പിളിക്കൂട്ട്***... ചോന്ന ദിനങ്ങളിൽ നാട്ടിലേക്കില്ലൊട്ടു - കാശുമില്ലൂണുമില്ലേതുമില്ലാ.... ആളും വിശപ്പിൻ കയങ്ങളിലാഴവേ കൈയൊന്നു നീട്ടിയെന്നമ്പിളിക്കൂട്ട് ... അച്ഛനുമമ്മയും തണലിടും വീടുണ്ട- ടുത്താണകലെയല്ലങ്ങു പോകാം ... തീയൂതും കാറ്റിലും സാന്ത്വന തെന്നലായ് വാടാതെയോതിയെന്നമ്പിളിക്കൂട്ട് ... വീണ്ടുകീറും വയൽ പാതകൾ പിന്നിട്ട്, നീളും കിനാവു പോൽ മെല്ലെ നീങ്ങി തോടുകൾ വറ്റിവരണ്ടുണങ്ങുമ്പൊഴും തോരാതെ പെയ്യുമെന്നമ്പിളിക്കൂട്ട് .... മരങ്ങൾ കുളിരിടും കൊച്ചു നിലാവിടം, പൊള്ളും വയറിനെ സ്വീകരിച്ചു .... ആർദ്രതയാഴുന്ന കണ്ണുകൾ നാലിലും കൗതുകം പാകുമെന്നമ്പിളിക്കൂട്ട് ... വാക്കുകൾ പനിനീർ തളിച്ചു പിന്നെ ഉള്ളം നിറയ്ക്കുന്ന സദ്യ തന്നു ... കുട്ടിത്തം പാടിയുണർത്തും വിഷുക്കിളി പ്പാട്ടായിമാറുമെന്നമ്പിളിക്കൂട്ട് .... നിഴലുകൾ പയ്യെ കിഴക്കോട്ടു ചായവേ , കഴലുകൾ സമയമായെന്നു ചൊല്ലി യാത്രാമൊഴികളിൽനിശ്ചലം നിൽക്കുന്ന മാത്രകൾമാത്രമെന്നമ്പിളിക്കൂട്ട് ... കൈക്കോട്ടുപേറിത്തഴമ്പിച്ച കൈയ്യുകൾ കൈനീട്ടമായൊരു ത...

Subhash R Krishna :: മഴ.......പൂമഴ

  മഴ കനത്ത മാനം വിതുമ്പിടുമ്പോൾ മഴച്ചാറലെന്നാർത്തു ചിരിക്കുവോരേ മഴമേഘ ഹൃദയം നുറുങ്ങിയുയരും മേഘവിസ്ഫോടനം ഭയമാകുവോരേ മേഘം കരഞ്ഞു കലങ്ങിയുതിർക്കുന്ന മോങ്ങലേ,യിടിയെന്നു ചൊല്ലി തളരുവോരേ മൗനമൊരു വേള പൊട്ടിതെറിക്കുമ്പോൾ മനസ്സിന്റെ കോണിൽ ചിരിപ്പവരേ  നിങ്ങൾ മഴതൻ ഗദ്ഗദം ഭൂമിയേറ്റീടുമ്പോൾ മഴതൻ ശ്വാസമായ് കാറ്റലച്ചീടുമ്പോൾ മഴയിനാശ്വാസമായ് കുളിർ പെയ്തിടുമ്പോൾ മനസ്സാൽ  വെറുത്തിട്ടു,മരികെ വരില്ലേ!! അന്തഃരംഗത്തിൻ നെരിപ്പോടിലെരിയുമാ മൗന ദുഃഖങ്ങൾ ചാറി പടരുവതില്ലയോ!!! കിഴക്കിന്റെ മാറ് കീറുമാ മിന്നലിനൊളിയിൽ കാമിപ്പതില്ലേ നീ മഴയെന്ന പ്രണയവുമെന്നെയും നീ തുടിക്കുമ്പോൾ നിൻ സിരകളിലൊഴുകും നിറവാർന്ന സ്വപ്നവും പട്ടിണി സ്നേഹവും നിറച്ചാർത്താക്കുവാനലയുമെൻ ചിന്തപോൽ നീ കുത്തിത്തിമിർത്തു നൃത്തമാടീടുമ്പോൾ അവനിയിൻ നൊമ്പരം വരുക്കളായൊഴുക്കി ആഴയിൻ മാറത്തു തലതല്ലിയാർക്കുമ്പോൾ ഏങ്ങിടു,മിടിയിലൊളിപ്പിക്കാറില്ലേ വിരഹമതു എങ്ങോ മറഞ്ഞ,യർക്കന്റെ കാലിലായെന്നും പുലരിക്കു പുതുമണം തൂകുവാനെത്തുന്ന പൂന്തെന്നൽ പോലുള്ള നിൻ ചിരിയിലലിയാത്ത പുലർക്കാല സ്വപ്നവും, തളിരിടും കുറിഞ്ഞിയും പുഞ്ചിരിച്ചണയാത്ത മാനുഷ ഹൃദയങ്ങളുണ്ടോ! സന്ധ്യയൊരു...

Neenu Pankaj. :: വിഷു

"നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു  വരാനിരിക്കുന്നു ഒരു വിഷുപ്പുലരി, കണികാണേണം എനിക്കുമൊരു നന്മയെ... പണ്ടച്ചന്‍റെ കൈ പിടിച്ചു പോയ തറവാട്ടുമുറ്റത്തു ഒരിക്കൽകൂടി പോണം. മുറ്റത്തെ ചെമ്പരത്തിപ്പൂക്കൾ പറിച്ചു വീണ്ടും ഒരു സദ്യയൊരുക്കണം.. തെക്കേ മാവിൽ അച്ഛൻ കെട്ടിയ ഊഞ്ഞാലിലിരുന്നു അല്പനേരം  ആടിക്കളിക്കണം.. അമ്മ സ്ഥിരമായി പോകുന്ന അമ്പലനടയിൽ ചെന്നു എനിക്കും കുറെ പരിഭവം പറയണം.. നീന്തൽ പഠിച്ച അമ്പലക്കുളത്തിൽ ഒന്ന് മുങ്ങികുളിക്കണം, എന്‍റെ നഗരമാലിന്യങ്ങൾ കഴുകികളയാൻ... അറിവുപകർന്ന വിദ്യാലയമുറ്റത്തു ഒരിക്കൽ കൂടി പോണം.. അന്നത്തെ പോലെ കാൽമുട്ട് പൊട്ടാതെ ഒന്ന് താഴെ വീഴണം.. കൂട്ടുകാരുമൊത്തു കല്ലെറിഞ്ഞ മാവിൻ ചുവട്ടിൽ നിന്നും ഒറ്റയ്ക്ക് കണ്ണിമാങ്ങകൾ പെറുക്കണം... വൈകുന്നേരങ്ങളിൽ അച്ഛൻ ചെയ്യാറുള്ളപോലെ പുഞ്ചപ്പാടത്തെ കുളിർ കാറ്റേറ്റ് അൽപ്പനേരം നടക്കണം.. തിരിച്ചു വരുമ്പോൾ അച്ഛന്‍റെ ശവകുടീരത്തിൽ ഒരു വിളക്ക് തെളിക്കണം... അമ്മയുടെ കല്ലറയിൽ കടന്നു കയറിയ കാടുകൾ വെട്ടിമാറ്റണം, പിന്നെ.. വീണ്ടും ഈ നഗരത്തിലേക്ക് ചേക്കേറണം. എന്റെ മാത്രം സ്വകാര്യമായ മുറിയിൽ അല്പ്പനേരം വിശ്രമിച്ച് എന്നത്തേയും പോലെ ഒരു വിഷു ആഘോ...

Neenupankaj :: പരിധിയില്ലാത്ത റീചാർജ്

  പരിധിയില്ലാത്ത റീചാർജ് നീനു പങ്കജ് "നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു  ആരവമില്ല കളികൊഞ്ചലില്ല  വിഷുക്കണി കാണുവാൻ മക്കളില്ല  ഓണപ്പൂ നുള്ളുവൻ ചെറുമക്കളില്ല  വെറുതെയിരുന്നു മടുത്തു പോയി  പറ്റുന്നപണിയെല്ലാം ചെയ്തു നോക്കി  എന്നിട്ടും ഒഴിയാതെ ഏകാന്തത  കൂടപ്പിറപ്പായി കൂടെ വന്നു"  ഇത്രയും എഴുതികൊണ്ട് അയാൾ book എടുത്ത് വെച്ചു.. പതിയെ ഉമ്മറത്തേക്ക് നടന്നു . ചുറ്റിലും നോക്കി എല്ലാവരും കിടന്നു ... വാതിലുകൾ അടച്ച് അയാൾ അകത്തു കയറി.. മുറിയിൽ നിന്നും നിലയ്ക്കാതെയുള്ള ഫോൺ ശബ്‌ദം അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്.. അടുത്ത് എത്തിയപ്പോഴേക്കും അത് നിലച്ചു... ഫോൺ എടുത്ത് പതിയെ നെറ്റ് ഓൺ ചെയ്തു ഒരിടവേള പോലും ഇല്ലാതെ കുറെ സന്ദേശങ്ങൾ അയാൾ പതിയെ വാട്സാപ്പ് ഓൺ ചെയ്തു... "ഗുഡ് നൈറ്റ്‌ അപ്പ ❤"   നാലുപേരും പതിവ് തെറ്റാതെ മെസ്സേജ് അയച്ചിട്ടുണ്ട്.. ഇളയവൻ മാത്രം ഒരു വോയിസ്‌ മെസ്സേജ് വിട്ടിരിക്കുന്നു അയാൾ അത് ഓപ്പൺ ചെയ്തു  "എന്താ അപ്പാ കിടന്നില്ലേ റൂമിൽ വെട്ടം കാണുന്നു"  കുറെ നാളുകൾക്കു ശേഷമാണു അവന്‍റെ ശബ്‌ദം കേട്ടത് അയാൾക്ക് വളരെ സന്തോഷം തോന്നി.. എല്ല...

P K Sankarankutty :: രക്തമർദ്ദനം

  രക്തമർദ്ദനം പി കെ ശങ്കരൻ കുട്ടി എൺപതു വയസ്സുള്ള           വൃദ്ധയാം മാതാവിനെ ക്രൂരമായ്മർദ്ദിച്ചിട്ടു           അമ്പതുകാരൻ മകൻ കൊല്ലത്തെ ചവറയിൽ           നടന്നോരീ സംഭവം  ഹൃദയം വിറപ്പിച്ചു സ്തബ്ധമായ് നിന്നൂ മനം           അമ്മയെ തല്ലുന്നതാം മക്കളോ നിരവധി           വർധിച്ചു വരുന്നിതാ ദൈവത്തിൻ സ്വന്തം നാട്ടിൽ. അമ്മയെ തല്ലീടാനും           ക്രൂരമായ്മർദ്ദിക്കാനും പെൺമക്കൾ പോലുമിപ്പോൾ           സജീവമാണീ നാട്ടിൽ ജീവിതത്തിന്‍റെയന്ത്യ           കാലങ്ങളെണ്ണീ വൃദ്ധ- സദനങ്ങളിൽ പാർക്കും           അച്ഛനമ്മമാർ, കഷ്ടം --- പി കെ ശങ്കരൻ കുട്ടി

Leelamony V K :: നേരിന്‍റെ നീരുറവയിറ്റുന്ന മഞ്ചാടിമണികൾ.

  നേരി ന്‍റെ നീരുറവയിറ്റുന്ന മഞ്ചാടിമണികൾ. ലീലാമണി വി.കെ   ശ്രീ  രജി ചന്ദ്രശേഖര്‍  എഴുതിയ  മഞ്ചാടി   എന്ന കവിത വായിക്കാം കാല്പനികതയുടെ കൈവളക്കിലുക്കമായി നമ്മുടെ മുന്നിലുതിർന്നുവീഴുന്ന, ശ്രീ രജിചന്ദ്രശേഖറി ന്‍റെ 'മഞ്ചാടി'യെന്ന കവിത നിരവധി ബിംബകല്പനകളാൽ അനുവാചകഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. അനുപമസൌന്ദര്യവും ആകർഷകമായ ആകൃതിയും ആർക്കും നിഷേധിക്കാനാകാത്ത വിധം  മനുഷ്യമനസ്സിൽ, ഹൃദയത്തുടിപ്പിൽ, പ്രണയിനിയുടെ കവിൾത്തുടുപ്പിൽ സാന്ധ്യശോഭയിൽ നിറംപകർന്ന് പ്രപഞ്ചസത്യമായി നിലകൊള്ളുന്നു. കേരളീയകുടുംബങ്ങളുടെ ഭൂതകാലസ്മൃതികളിലെ മഞ്ചാടിച്ചെപ്പു തുറക്കുമ്പോൾ പല്ലാങ്കുഴിക്കളങ്ങളിലൂടെ നിറഞ്ഞുപടർന്നും ഒഴുകിയിറങ്ങിയും ഒഴിവുകാലവി നോദത്തെ ധന്യമാക്കിയ ഈ കുഞ്ഞുസുന്ദരി, കളിയുടെ ലഹരിനുരഞ്ഞും നുണഞ്ഞും നേർത്ത ശോണരേണുക്കളായി സിരകളിലേക്ക് ഇരച്ചുകയറി. ബാല്യകൌമാരങ്ങളിലും യൌവനത്തുടുപ്പിലും വാർദ്ധക്യത്തി ന്‍റെ വിരസതകളിലും ഒന്നുപോലെ കൌതുകം പകർന്നിരുന്നു. അന്യംനിന്നുപോയ ഗൃഹാതുരതയെ ഇന്നി ന്‍റെ നരച്ച പകൽക്കളങ്ങളിലേക്ക് പകരാൻ ഈ  മഞ്ചാടിവരികൾക്ക് കഴിഞ്ഞിട്ടുണ്ട്. ആധുനികസുഖസൌകര്യങ്ങളുടെ പങ...