Skip to main content

Leelamony V K :: നേരിന്‍റെ നീരുറവയിറ്റുന്ന മഞ്ചാടിമണികൾ.

 

നേരിന്‍റെ നീരുറവയിറ്റുന്ന മഞ്ചാടിമണികൾ.
ലീലാമണി വി.കെ
 
ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം

കാല്പനികതയുടെ കൈവളക്കിലുക്കമായി നമ്മുടെ മുന്നിലുതിർന്നുവീഴുന്ന, ശ്രീ രജിചന്ദ്രശേഖറിന്‍റെ 'മഞ്ചാടി'യെന്ന കവിത നിരവധി ബിംബകല്പനകളാൽ അനുവാചകഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു.

അനുപമസൌന്ദര്യവും ആകർഷകമായ ആകൃതിയും ആർക്കും നിഷേധിക്കാനാകാത്ത വിധം  മനുഷ്യമനസ്സിൽ, ഹൃദയത്തുടിപ്പിൽ, പ്രണയിനിയുടെ കവിൾത്തുടുപ്പിൽ സാന്ധ്യശോഭയിൽ നിറംപകർന്ന് പ്രപഞ്ചസത്യമായി നിലകൊള്ളുന്നു.

കേരളീയകുടുംബങ്ങളുടെ ഭൂതകാലസ്മൃതികളിലെ മഞ്ചാടിച്ചെപ്പു തുറക്കുമ്പോൾ പല്ലാങ്കുഴിക്കളങ്ങളിലൂടെ നിറഞ്ഞുപടർന്നും ഒഴുകിയിറങ്ങിയും ഒഴിവുകാലവി നോദത്തെ ധന്യമാക്കിയ ഈ കുഞ്ഞുസുന്ദരി, കളിയുടെ ലഹരിനുരഞ്ഞും നുണഞ്ഞും നേർത്ത ശോണരേണുക്കളായി സിരകളിലേക്ക് ഇരച്ചുകയറി. ബാല്യകൌമാരങ്ങളിലും യൌവനത്തുടുപ്പിലും വാർദ്ധക്യത്തിന്‍റെ വിരസതകളിലും ഒന്നുപോലെ കൌതുകം പകർന്നിരുന്നു. അന്യംനിന്നുപോയ ഗൃഹാതുരതയെ ഇന്നിന്‍റെ നരച്ച പകൽക്കളങ്ങളിലേക്ക് പകരാൻ ഈ  മഞ്ചാടിവരികൾക്ക് കഴിഞ്ഞിട്ടുണ്ട്. ആധുനികസുഖസൌകര്യങ്ങളുടെ പങ്കച്ചോട്ടിൽ വിരാജിക്കുമ്പോളും പറന്നകന്നുപോയ പ്രണയത്തുമ്പികളും പാണന്‍റെ പാട്ടും പൂഞ്ചോലക്കാടും നീർച്ചോലകളും ഭൂതകാലനന്മകളും കവിക്കു ചുറ്റും മാസ്മരികമായ അനുഭൂതി പടർത്തുന്നത് നമുക്കും അനുഭവവേദ്യമാകുന്നു.

ജീവിതവഴികളിലെ ഉയർച്ചതാഴ്ചകൾപോലെ സംഗീതത്തിന്‍റെ ആരോഹണാവരോഹണങ്ങൾ പോലെ മഹാസമുദ്രത്തിന്‍റെ ഇരമ്പൽപോലെ മഹാമൌനത്തിന്‍റെ ശാന്തതപോലെ കൊടുങ്കാറ്റുണർത്തുന്ന രൌദ്രതപോലെ ഈ മഞ്ചാടിക്കവിത സമസ്തമേഖലകളെയും സ്പർശിക്കുന്നു. പ്രണയമെന്നത് കവിക്ക് വ്യക്തിഗതമല്ല മറിച്ച് പ്രപഞ്ചസത്യങ്ങളോടുള്ള അടങ്ങാത്ത അനുരാഗമാണ്.

നാട്യങ്ങളെ കൂട്ടുപിടിച്ചും സത്യധർമ്മങ്ങൾക്ക് കൂച്ചുവിലങ്ങിട്ടും വാക്കിലും നോക്കിലും വിഷം ചേർത്തും നീതിബോധത്തിന്‍റെ കണ്ണുകെട്ടിയും സത്യത്തിന്‍റെ നാവിൽ അസത്യത്തിന്‍റെ വാൾമുന കുത്തിയിറക്കിയും മുന്നേറുന്ന വർത്തമാനവിഷയങ്ങളിൽ കവിമനസ്സ് ആശങ്കപ്പെടുകയും വ്യാകുലചിത്തനാവുകയും അസ്വസ്ഥതയുടെ മുൾപ്പടർപ്പുകൊണ്ട് വ്രണിതഹൃദയനാവുകയും ചെയ്യുന്നു.

അധർമ്മത്തോടുള്ള അടങ്ങാത്ത ആത്മരോഷവും ആത്മസംഘർഷവും കവിക്കുള്ള സാമൂഹിക പ്രതിബദ്ധതയും വരികളിലുടനീളം നിറഞ്ഞുനില്ക്കുന്നു.

മതാന്ധതയുടെ, വൈരത്തിന്‍റെ ഇരകളാക്കപ്പെടുന്നവരുടെ, നിരാലംബരുടെ, നിർദ്ധനരുടെയൊക്കെക്കൂടെ അവർക്കൊപ്പം കവി സഞ്ചരിക്കുന്നു. നമ്മെയും ഒപ്പംകൂട്ടുന്നു.

മഞ്ചാടിയെ കൈവെള്ളയിലൊതുക്കി നാം വായനയുടെ ആഴത്തിലേക്ക് ഊളിയിടുമ്പോൾ മറ്റൊരുദ്യശ്യം നമുക്കുമുന്നിൽ അനാവൃതമാകുന്നു. വശ്യമനോഹരമായ ബാഹ്യസൌന്ദര്യംകൊണ്ട്, വിധ്വംസകപ്രവണതകളെ മൂടുപടമണിയിച്ച് ചതിക്കുഴികൾ പണിയുന്ന നവകാലവൈഭവങ്ങളുടെ ഘോഷയാത്ര ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ മഞ്ചാടിമണികളിലടങ്ങിയ വിഷാംശം പരിശുദ്ധമായ പാലിൽ ശുദ്ധിചെയ്ത് സ്ഫുടംചെയ്തെടുക്കുമ്പോൾ അതു വിലമതിക്കാനാകാത്ത ഔഷധമായി ഭവിക്കുന്നതുപോലെ പാപപങ്കിലമായ ദുഷ്ടമനസ്സുകളെ നിരന്തരമായ സാധനകൊണ്ടും വിവേകപൂർവ്വമായ ചിന്താധാരകൾകൊണ്ടും പരിപക്വമായ, പരിപാവനമായ തെളിനീരുറവപോലെയായിത്തീരുന്നുവെന്ന പാഠം  ഇക്കവിതയിൽ ഉൾച്ചേർന്നിരിക്കുന്നു.

തിന്മയുടെ കരിമഷിപടർന്ന് ഹൃദയനാളിയിൽ കരിന്തിരികത്താതെ നന്മയുടെ, സമാശ്വാസത്തിന്‍റെ സ്നേഹംപകർന്ന് ജാജ്ജ്വല്യമാനമാക്കി നന്മയുടെ വെളിച്ചം പകരുവാൻ ഉത്ഘോഷിക്കുന്നുണ്ട് കവി.

ഏതു വൈതരണിയിലും ദുർഗ്ഗമപന്ഥാവിലും ദുരന്തഭൂമിയിലും സഞ്ചരിക്കേണ്ടിവന്നാലും നന്മയോടൊപ്പം വിജയമുണ്ടാകുമെന്ന് ഉത്തബോദ്ധ്യമുള്ള കവി ആത്മവിശ്വാസവും പ്രതീക്ഷയും കൈവെടിയുന്നില്ല.

വശ്യമാർന്ന പദക്കൂട്ടുകൾ ഗരിമചോരാതെ കോർത്തെടുത്ത മഞ്ചാടിമാല. കലമ്പലുകളിൽപ്പോലുമുലയാത്ത താളബോധം. ശാന്തത്തിൽത്തുടങ്ങി ശാന്തതയിലവസാനിക്കുന്ന കവിത. ഇക്കവിതയെ വിലയിരുത്തുമ്പോൾ അങ്ങനെയാവണം കവിതയെന്ന് പണ്ഡിതമതം അനുശാസിക്കുന്നുണ്ട്. വെറുതേ കുറേ വാക്കുകൾ കുത്തിത്തിരുകി കവിതയെന്നു വീമ്പിളക്കി പുളകംകൊള്ളുന്ന നവസാംസ്കാരികർക്ക് ഇക്കവിയേയും കവിതകളേയും പാഠമാക്കാവുന്നതാണ്.

അണ്ഡകടാഹങ്ങൾ കീഴ്മേൽമറിച്ച് താണ്ഡവമാടിത്തിമിർത്താലും ഭാരതീയദർശനത്തെയോ പൈതൃകത്തെയോ ഒന്നു സ്പർശിക്കാൻപോലും വിധ്വംസകശക്തികൾക്കാകാതെ, അതിനിഗൂഢവും അതിശക്തവുമായ ആർഷപാരമ്പര്യത്തെ ഇക്കവിതയിലൂടെ വായിക്കാനാകുന്നു. ഈ പുണ്യഭൂമിയിലെത്തുമ്പോൾ ശാന്തമായി, സൌമ്യമായി, പുണ്യതീർത്ഥത്തിൽ മുങ്ങിയാലെന്നപോലെഅനുഭവിക്കാനാകുന്നു. ദേശസ്നേഹിയായിനിന്നുകൊണ്ട് ആർഷസംസ്കൃതിയെ വാനോളമുയർത്തുകയും പുണരുകയും അതിൽ നിർവൃതികൊള്ളുകയും ചെയ്യുന്ന കവിക്ക് നിറഞ്ഞ മനസ്സോടെ സ്നേഹത്തോടെ ഭാവുകങ്ങൾ നേരുന്നു. ഒരു മഞ്ചാടിയല്ല, ഒരുകുടന്ന മഞ്ചാടിയുമായി ഇനിയും വരട്ടേയെന്ന പ്രാർത്ഥനയും.

--- ലീലാമണി വി.കെ

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan