Neenu Pankaj. :: വിഷു

Views:




"നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു 

വരാനിരിക്കുന്നു ഒരു വിഷുപ്പുലരി, കണികാണേണം എനിക്കുമൊരു നന്മയെ...

പണ്ടച്ചന്‍റെ കൈ പിടിച്ചു പോയ തറവാട്ടുമുറ്റത്തു ഒരിക്കൽകൂടി പോണം.
മുറ്റത്തെ ചെമ്പരത്തിപ്പൂക്കൾ പറിച്ചു വീണ്ടും ഒരു സദ്യയൊരുക്കണം..

തെക്കേ മാവിൽ അച്ഛൻ കെട്ടിയ ഊഞ്ഞാലിലിരുന്നു അല്പനേരം  ആടിക്കളിക്കണം.. അമ്മ സ്ഥിരമായി പോകുന്ന അമ്പലനടയിൽ ചെന്നു എനിക്കും കുറെ പരിഭവം പറയണം..

നീന്തൽ പഠിച്ച അമ്പലക്കുളത്തിൽ ഒന്ന് മുങ്ങികുളിക്കണം, എന്‍റെ നഗരമാലിന്യങ്ങൾ കഴുകികളയാൻ...

അറിവുപകർന്ന വിദ്യാലയമുറ്റത്തു ഒരിക്കൽ കൂടി പോണം.. അന്നത്തെ പോലെ കാൽമുട്ട് പൊട്ടാതെ ഒന്ന് താഴെ വീഴണം.. കൂട്ടുകാരുമൊത്തു കല്ലെറിഞ്ഞ മാവിൻ ചുവട്ടിൽ നിന്നും ഒറ്റയ്ക്ക് കണ്ണിമാങ്ങകൾ പെറുക്കണം...

വൈകുന്നേരങ്ങളിൽ അച്ഛൻ ചെയ്യാറുള്ളപോലെ പുഞ്ചപ്പാടത്തെ കുളിർ കാറ്റേറ്റ് അൽപ്പനേരം നടക്കണം.. തിരിച്ചു വരുമ്പോൾ അച്ഛന്‍റെ ശവകുടീരത്തിൽ ഒരു വിളക്ക് തെളിക്കണം...

അമ്മയുടെ കല്ലറയിൽ കടന്നു കയറിയ കാടുകൾ വെട്ടിമാറ്റണം, പിന്നെ.. വീണ്ടും ഈ നഗരത്തിലേക്ക് ചേക്കേറണം. എന്റെ മാത്രം സ്വകാര്യമായ മുറിയിൽ അല്പ്പനേരം വിശ്രമിച്ച് എന്നത്തേയും പോലെ ഒരു വിഷു ആഘോഷിക്കണം

തനിച്ച്.. എന്‍റെ മാത്രം സ്വകാര്യമായ ഒരു വിഷു...

--- Neenu Pankaj



No comments: