Skip to main content

Posts

Showing posts from July, 2022

Jitha Jayakumar :: വെൺശംഖ്

  Jitha Jayakumar സർവ്വം സഹിച്ചവൾ, സർവ്വം ത്യജിച്ചവൾ  സത്യത്തെ തേടിനടന്നവൾ സർഗ്ഗസംഗീതം പൊഴിച്ചവൾ വേദനയെല്ലാം വേദാന്തമാക്കിയോൾ നാമസങ്കീർത്തനങ്ങളിലൂടെന്നും ദുഖത്തെയനുദിനം ഹോമിച്ചവൾ കാരുണ്യം തേടിയെത്തുന്നോർക്കെന്നും മനസ്സിന്നലിവു പകർന്നവൾ കടൽത്തിരകളെന്നോ കരയിലുപേക്ഷിച്ചു മറന്നു പോയൊരു വെൺശംഖിവൾ ആയിരം കാലടിപ്പാടുകൾ തൻ സ്പർശമേറ്റിട്ടും ആരോരുമറിയാതെ ശംഖിന്നുള്ളിൽ വിതുമ്പിയ പൊൻമുത്തിവൾ   ഉൽസവമേളങ്ങൾക്കിടയിലും കാണികൾക്കാഹ്ളാദമേകുവാൻ തെയ്യമായ്, തിറയായ് ആടിത്തളർന്നവൾ കണ്ണീരിൻ മൺകുടമുടച്ചവൾ  കപടനാട്യങ്ങളില്ലാത്തവൾ. . --- ജിത  ജയകുമാർ, പാലോട്.

Jitha Jayakumar :: മരണമേ.. നന്ദി

  Jitha Jayakumar കാലമാം ശില്പി എനിയ്ക്കായി ഒരു മുറി പണിയുന്നുണ്ട്. അനന്തഭദ്രമായ, ആർഭാടങ്ങളില്ലാത്ത ഒറ്റമുറി. താക്കോൽ ദാനത്തിന് സമയമായി എല്ലാവരും എത്തിച്ചേർന്നു.. വല്ലാത്ത നിശ്ശബ്ദത. കത്തുന്ന ചന്ദനത്തിരിയിൽ മരണത്തിന്‍റെ മാസ്മരഗന്ധം. പുഷ്പ ചക്രങ്ങൾ, കോടിമുണ്ടുകൾ എന്തൊരലങ്കാരചമയങ്ങൾ...          കത്തുന്ന നിലവിളക്കിന്‍റെ ആളുന്ന നാളം അണയാതിരിക്കാൻ പണിപ്പെടുന്ന മരുമകൾ... ഇത്ര നാളും ഒരു നോക്ക് കാണാനെത്താത്ത മക്കൾ... അവർ ഇനി കുറച്ചു സുന്ദര ദിനങ്ങൾ ഈ  പൂമുഖം  ശബ്ദമുഖരിതമാക്കും കൂട്ടത്തിൽ  കുത്തിനോവിച്ച വ്യാജസൗഹൃദങ്ങൾ  പരിഹസിച്ച   പല ജനങ്ങൾ വ്യഥയുടെ ചില  മുഖങ്ങൾ എന്തൊരാദരവാണാ വദനങ്ങളിൽ പലർക്കും തിടുക്കമായി.. എപ്പോഴാണീ ശരീരമൊന്നു പുറത്തെടുക്കുക ആഘോഷങ്ങളോടെ അകമ്പടി സേവിയ്ക്കാൻ   വലിയൊരു പുരുഷാരം.. എനിയ്ക്ക് കിട്ടാവുന്നതിലേറെയാണീ സ്വീകരണ ചടങ്ങുകൾ. മരണമേ. അങ്ങേയ്ക്ക് നന്ദി..... --- ജിത  ജയകുമാർ, പാലോട്.

Jitha Jayakumar :: കഥാവശേഷൻ

  Jitha Jayakumar രാവേറേയായ്‌, രാക്കിളികളുറങ്ങി രാത്രിമഴയും ചിണുങ്ങി മയങ്ങി കണ്ണുകൾ ചിമ്മാതെയൊരമ്മമാത്രം നടവഴിയിൽ കാത്തുനിൽക്കുന്നു കണ്മണിയെ ദൂരെയെവിടെയോ      മുദ്രാവാക്യങ്ങൾ തന്നൊലി മാഞ്ഞുപോകുന്നു ഇരുളും കറുക്കുന്നു നിലവിളിച്ചാരോ ഓടിയകലന്നു  നിലതെറ്റിവീഴുന്നു    നിരാലാംബനൊരുവൻ          കൊടിതോരണങ്ങൾ        അങ്കംകുറിയ്ക്കുന്നു കൊടിയുടെ നിറങ്ങളിൽ മൃതിയുടെ ശോണപുഷ്പങ്ങൾ പൂക്കുന്നു രുധിരം കളംവരയ്ക്കുന്നു പാതയോരങ്ങളിൽ രുദ്രാക്ഷമണിയുന്നു വീരസേനാനികൾ രണഭൂമിയിലാളൊഴിയുന്നു പുലരിയിൽ വെയിൽവന്നു തഴുകിയാ വദനം അവശനാം താതന്     തുണയാകേണ്ടോൻ അബലയാം അമ്മയ്ക്ക് തണലാകേണ്ടോൻ കഥാവശേഷനായ്‌ കർമ്മഭൂവിൽ..... --- ജിത  ജയകുമാർ, പാലോട്.

Adv Sandrae Nelson :: തടവിൽ ആക്കപ്പെട്ട ചില സ്വപ്‌നങ്ങൾ

  തടവിൽ ആക്കപ്പെട്ട ചില സ്വപ്‌നങ്ങൾ ഉണ്ട്   മനസ്സിന്‍റെ ഇരുമ്പ് അഴി ഇട്ട കൂട്ടിൽ സ്വാതന്ത്ര്യം കൊതിച്ചു കഴിയുന്നവ   ചിലപ്പോൾ ഞാൻ അവയെ തുറന്നു വിടും  അവ അതിന്‍റെ വർണ ചിറകു വിരിച്ചു  പറന്നു നടക്കട്ടെ ഈ മഴയ്‌ക്കൊപ്പം  ഒരുപക്ഷേ  എന്‍റെ സ്വപ്നങ്ങളുടെ വർണ്ണങ്ങൾ  മഴവില്ല് പോലെ  ആകാശത്തു നിറയട്ടെ  ഈൗ മഴ മുത്തുകളെ ചുംബിച്ചു കൊണ്ട്  എനിക്ക് കൈ എത്തി പിടിക്കാൻ കഴിയാത്ത  സ്വർഗ്ഗത്തിലേയ്ക്  മൃതി അടയാൻ  പോകുന്ന മഴയുടെ സ്പന്ദനം പോലെ  അവ ചെന്ന് ചേരട്ടെ...... --- Adv Sandrae Nelson

Jitha Jayakumar :: പുനര്‍ജനിക്കുമോ വീണ്ടും...

  Jitha Jayakumar ഞാൻ പണ്ടൊരു പുഴയായിരുന്നു വർണ്ണങ്ങൾചാലിച്ച വസന്തങ്ങൾ വിരിയിച്ച വനകല്ലോലിനി. ആരണ്യാന്തര ഗർത്തത്തിൽ നിന്നെന്നോ പിറവിയെടുത്തു. പിന്നെ പല കൈവഴികളായൊഴുകി  മാമലകളിൽ,    താഴ് വരകളിൽ, ഗ്രാമനന്മകളുടെ നാട്ടിടവഴികളിൽ  ആർത്തുല്ലസിച്ചാഴി തന്നഗാധതയിൽ.    മാമുനിശ്രേഷ്ഠരെന്‍റെ തെളിനീർ കോരിക്കുടിച്ചു ദാഹമകറ്റി. പൊന്മാനുകളെന്‍റെ മീൻകുഞ്ഞുങ്ങളെ ഭക്ഷിച്ചു പശിയകറ്റി. കലപിലകൂട്ടും കിടാങ്ങളെൻ മാറത്തു നീന്തിതുടിച്ചു. ഞാറ്റുവേലപ്പാട്ടുകൾ കേട്ടു ഞാൻ തുള്ളിക്കളിച്ചു . നാടിന്‍റെ   സംസ്ക്കാരപ്പെരുമകൾ കണ്ടു  ഞാനഹങ്കരിച്ചു  . ഇന്നു ഞാനൊരു നിശ്ചലചിത്രമായ്‌ പെരുവഴിനോക്കി പകച്ചു നിൽപ്പൂ. നിലതെറ്റി, നീർവറ്റി, നിലവിളിക്കാൻ പോലുമാകാതെ. നിറമൗനം തീർത്ത തടവറയിൽ. പുനര്‍ജനിക്കുമോ വീണ്ടും പഴയൊരാ പുഴയായ്‌. വിരുന്നിനെത്തുമോ വസന്തങ്ങൾ   നിര നിരയായ്‌.. --- ജിത  ജയകുമാർ, പാലോട്.

Adv Sandrae Nelson :: എനിക്ക് പുഴയാകണം

അനസ്യുതമായ് ഒഴുകുവാൻ എനിക്ക് പുഴ ആകണം  കലങ്ങി മറിഞ്ഞു ഒഴുകുന്ന പുഴ  ഓരോ വിഴുപ്പും ചുമക്കുന്ന പുഴ  ഓരോ ഓർമ്മകളെയും കരയിൽ ഉപേക്ഷിച്ചു ഒഴുകുന്ന പുഴ  ഓരോ കണ്ണുനീർ തുള്ളിയിലും വീണ്ടും ജനിക്കാൻ കൊതിക്കുന്ന പുഴ  ഓരോ കല്ലിലും തല തല്ലി മരിച്ച പുഴ  വസന്ത കാല പുഷ്പങ്ങളെ മാറോടു അടുക്കി പിടിച്ചു  ഏതോ മരുഭൂമിയിൽ ഒഴുകി ഒടുങ്ങുവാൻ  കൊതിക്കുന്ന പുഴ  മരണമില്ലാതെ ഒഴുകുന്ന പുഴ  കരകളുടെ ജീർണ്ണതയിൽ വിഭ്രാന്തമായ പുഴ  സന്ധ്യയുടെ ചുവന്ന പട്ട് അഴിച്ചു മാറ്റി  ഇരുളിന്‍റെ കരിമ്പടങ്ങളിൽ മയങ്ങാൻ മതി മറന്ന പുഴ  ഇനിയും എനിക്ക് പുഴ ആകേണം  ഒഴുകി അകലുവാനും  ഒഴുകി അടുക്കുവാനും  ഒഴുകി ഒടുങ്ങുവാനും........ --- Adv Sandrae Nelson

Jayan Pothencode :: ബാക്കിപത്രം

JAYAN POTHENCOD   മരണം മണക്കുന്ന പാതയിലൂടിന്നു മനസുഖം തേടി അലയുകയാണു ഞാൻ  രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം ഹോമിച്ച ബാക്കിപത്രമാണിന്നന്റെ ജീവിതം. കൂട്ടിനു രോഗമേ കൂട്ടിനുള്ളു നിത്യദാരിദ്ര്യമേ ബന്ധുവുള്ളു. കെട്ടുറപ്പുള്ളൊരു നല്ല ദിനത്തിനായ് കമ്പനി തൊഴിലാളിയായെങ്കിലും തൊഴിൽജന്യ രോഗങ്ങളെൻ ജീവനാഡിയെ കാർന്നുതിന്നുന്നതും ഞാനറിഞ്ഞു. കൂട്ടിനു രോഗമേ കൂട്ടിനുള്ളു നിത്യദാരിദ്ര്യമേ ബന്ധുവുള്ളു. മിച്ചം പിടിച്ചൊരാ ചില്ലറത്തുട്ടുകൾ  ഒട്ടുമേ തികയില്ല രോഗം ചെറുക്കാൻ . ഉറ്റവരൊക്കെയും കൈയൊഴിഞ്ഞു ബന്ധുക്കളില്ലാ സുഹൃത്തുമില്ല കൂട്ടിനു രോഗമേ കൂട്ടിനുള്ളു നിത്യദാരിദ്ര്യമെ ബന്ധുവുള്ളു. നല്ലകാലത്തൊക്കെ നോക്കിച്ചിരിച്ചവർ മുഖമൊന്നുയർത്താതെ പിൻതിരിഞ്ഞു അപ്പോളുമെൻ പാതിമെയ്യവളും എൻ കുഞ്ഞു പൈതലുമൊപ്പമുണ്ട്.. ---Jayan Pothencode