അനസ്യുതമായ് ഒഴുകുവാൻ എനിക്ക് പുഴ ആകണം
കലങ്ങി മറിഞ്ഞു ഒഴുകുന്ന പുഴ
ഓരോ വിഴുപ്പും ചുമക്കുന്ന പുഴ
ഓരോ ഓർമ്മകളെയും കരയിൽ ഉപേക്ഷിച്ചു ഒഴുകുന്ന പുഴ
ഓരോ കണ്ണുനീർ തുള്ളിയിലും വീണ്ടും ജനിക്കാൻ കൊതിക്കുന്ന പുഴ
ഓരോ കല്ലിലും തല തല്ലി മരിച്ച പുഴ
വസന്ത കാല പുഷ്പങ്ങളെ മാറോടു അടുക്കി പിടിച്ചു
ഏതോ മരുഭൂമിയിൽ ഒഴുകി ഒടുങ്ങുവാൻ
കൊതിക്കുന്ന പുഴ
മരണമില്ലാതെ ഒഴുകുന്ന പുഴ
കരകളുടെ ജീർണ്ണതയിൽ വിഭ്രാന്തമായ പുഴ
സന്ധ്യയുടെ ചുവന്ന പട്ട് അഴിച്ചു മാറ്റി
ഇരുളിന്‍റെ കരിമ്പടങ്ങളിൽ മയങ്ങാൻ മതി മറന്ന പുഴ
ഇനിയും എനിക്ക് പുഴ ആകേണം
ഒഴുകി അകലുവാനും
ഒഴുകി അടുക്കുവാനും
ഒഴുകി ഒടുങ്ങുവാനും........
--- Adv Sandrae Nelson
Comments
Post a Comment