Jitha Jayakumar
രാവേറേയായ്,
രാക്കിളികളുറങ്ങി
രാത്രിമഴയും ചിണുങ്ങി മയങ്ങി
കണ്ണുകൾ ചിമ്മാതെയൊരമ്മമാത്രം
നടവഴിയിൽ കാത്തുനിൽക്കുന്നു
കണ്മണിയെ
ദൂരെയെവിടെയോ
മുദ്രാവാക്യങ്ങൾ തന്നൊലി
മാഞ്ഞുപോകുന്നു
ഇരുളും കറുക്കുന്നു
നിലവിളിച്ചാരോ ഓടിയകലന്നു
നിലതെറ്റിവീഴുന്നു
നിരാലാംബനൊരുവൻ
കൊടിതോരണങ്ങൾ
അങ്കംകുറിയ്ക്കുന്നു
കൊടിയുടെ നിറങ്ങളിൽ
മൃതിയുടെ ശോണപുഷ്പങ്ങൾ
പൂക്കുന്നു
രുധിരം കളംവരയ്ക്കുന്നു
പാതയോരങ്ങളിൽ
രുദ്രാക്ഷമണിയുന്നു
വീരസേനാനികൾ
രണഭൂമിയിലാളൊഴിയുന്നു
പുലരിയിൽ വെയിൽവന്നു
തഴുകിയാ വദനം
അവശനാം താതന്
തുണയാകേണ്ടോൻ
അബലയാം അമ്മയ്ക്ക്
തണലാകേണ്ടോൻ
കഥാവശേഷനായ്
കർമ്മഭൂവിൽ.....
--- ജിത ജയകുമാർ,
പാലോട്.
Comments
Post a Comment