നേരെനിക്കു ജീവവായു നിർമ്മലം സമുദ്ധിതം നീർമണിപ്പളുങ്കുപോലെ - യാത്മഹർഷപൂരിതം മാരിവില്ലിനെജ്ജയിക്കു - മൂഷ്മളം സുശോഭിതം ശാരദേന്ദുവിൻ മനോജ്ഞ- ഭാവസാന്ദ്രഗീതകം. നേരെനിക്കു ധർമ്മപാത, നിർഭയത്വവേദിക നീരൊഴുക്കുപോലെ സദ് രസം തരുന്ന പ്രാണദം നേരെനിക്കു തേൻകണം തുളുമ്പിടുന്ന വാടിക നേരെനിക്കു സന്മതം തെളിച്ച തത്ത്വദീപകം! നേരെനിക്കു പാവനം ഉദാത്തബോധദർശനം നേരെനിക്കു ശക്തി - യത്യഗാധമായ നീലിമ നേരെനിക്കു ശാന്തി, നന്മ, സൌമ്യമാമപാരത നേരെനിക്കു പൈതൃകം പതിച്ചുതന്ന പട്ടകം! --- Leelamony V K
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog